print edition ഇംഗ്ലണ്ടിന് കോംഗോ വെല്ലുവിളി

photo credit: england football team facebook
അറ്റ്‌ലാന്റ : രണ്ടാം ലോകകിരീടം ലക്ഷ്യമിടുന്ന ഇംഗ്ലണ്ടിന് റൗണ്ട് ഓഫ് 32ൽ കോംഗോയുടെ വെല്ലുവിളി. അറ്റ്‌ലാന്റ സ്‌റ്റേഡിയത്തിൽ ഇന്ന് രാത്രി 9.30നാണ് മത്സരം. പ്രതിരോധ താരങ്ങളായ റീസെ ജെയിംസിന്റെയും ദെയ്‌ദ് സ്‌പെൻസിന്റെയും പരിക്കാണ് ഇംഗ്ലണ്ടിനെ കുഴക്കുന്നത്. മൂന്ന് ഗോളുകൾ നേടി മികച്ച ഫോമിലുള്ള ക്യാപ്‌റ്റൻ ഹാരി കെയ്‌നാണ് ആക്രമണം നയിക്കുന്നത്. ജൂഡ് ബെല്ലിങ്‌ഹാമും മാർകസ് റാഷ്‌ഫഡും പിന്തുണയേകുന്നു.
52 വർഷത്തിന് ശേഷം ലോകകപ്പ് വേദിയിലെത്തിയ കോംഗോ ആദ്യമായാണ് നോക്കൗട്ടിൽ കടക്കുന്നത്. കരുത്തരായ പോർച്ചുഗലിനെ സമനിലയിൽ തളയ്‌ക്കുകയും ഉസ്‌ബെക്കിസ്ഥാനെ തകർക്കുകയും ചെയ്‌ത ആഫ്രിക്കക്കാർ മികച്ച മൂന്നാംസ്ഥാനക്കാരായാണ് മുന്നേറിയത്. ന്യൂകാസിൽ യുണൈറ്റഡ് താരമായ യൊവാനെ വിസ്സയാണ് പ്രധാന കരുത്ത്. ഗ്രൂപ്പ് ഘട്ടത്തിൽ ടീം നേടിയ നാലിൽ മൂന്ന് ഗോളും വിസ്സയുടെ വകയായിരുന്നു.










0 comments