ad
Deshabhimani

print edition കുഞ്ഞേ 
നിനക്കായ്‌...

cody gakpo
വെബ് ഡെസ്ക്

Published on Jul 01, 2026, 01:22 AM | 1 min read

മോണ്ടറി : ഓറഞ്ച്‌ പടയ്‌ക്ക്‌ പ്രതീക്ഷ നൽകി 72–ാം മിനിറ്റിൽ മൊറോക്കോയുടെ വല കുലുക്കിയ ശേഷം നെതർലൻഡ്‌സ്‌ മുന്നേറ്റ താരം കോഡി ഗാക്‌പോ മൈതാനത്ത്‌ മുട്ട്‌ കുത്തിയിരുന്നു, മുഖം പൊത്തി കരഞ്ഞു. കൈകളുയർത്തി തന്റെ കുഞ്ഞിനെയോർത്തു. സഹതാരങ്ങൾ ഗാക്‌പോയെ ചേർത്ത്‌ പിടിച്ചു. തീരാനഷ്‌ടത്തിന്റെ വേദനയിലായിരുന്നു ഇരുപത്തേഴുകാരൻ കളത്തിലിറങ്ങിയത്‌. കുഞ്ഞ്‌ ഗർഭാവസ്ഥയിൽ മരണപ്പെട്ട വിവരം ഗാക്‌പോയും പങ്കാളി നോവ വാൻ ഡെർ ബിജും കഴിഞ്ഞ ദിവസമാണ്‌ വെളിപ്പെടുത്തിയത്‌. ഉടൻ നാട്ടിലേക്ക്‌ മടങ്ങാമെന്ന പരിശീലകന്റെ നിർദേശം തള്ളിയ ഗാക്‌പോ ടീമിനൊപ്പം തുടരുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home