Deshabhimani

ചാമ്പ്യൻസ് ലീ​ഗ്: ഗോളടിച്ച് കൂട്ടി ബാഴ്സയ്ക്ക് ഉജ്വല വിജയം

barsa.jpg
വെബ് ഡെസ്ക്

Published on Oct 14, 2026, 08:16 AM | 1 min read

ലണ്ടൻ: ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ. തുർക്കി ക്ലബ്ബായ ഗലാത്‌സരെയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് ബാഴ്സ മിന്നും വിജയം സ്വന്തമാക്കിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു തിരിച്ചുവരവ്.


കളിയുടെ 28-ാം മിനിറ്റിൽ ഗലാത്‌സരെയെ ലീഡ് നേടി ബാഴ്സയെ ഞെട്ടിച്ചു. ബാത്രാക്കോവാണ് ടീമിനെ മുന്നിലെത്തിയത്. എന്നാൽ, ആദ്യപകുതി പിരിയാൻ രണ്ട് മിനിറ്റ് ബാക്കിനിൽക്കെ ബാഴ്സലോണ തിരിച്ചടിച്ചു. ഡാനി ഓൽമോ നൽകിയ പന്ത് മനോഹരമായൊരു ഷോട്ടിലൂടെ കാൻസെലോ

വലയിലെത്തിച്ചു.


രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഹാൻസി ഫ്ലിക്കിന്റെ സംഘം തുടരെ രണ്ടു ഗോളുകൾ നേടി. 50-ാം മിനിറ്റിൽ യമാലിന്റെ ക്രോസിൽ നിന്ന് ഫെർമിൻ ലോപ്പസ് ഹെഡറിലൂടെ ഗോൾ നേടി. മൂന്ന് മിനിറ്റിന് ശേഷം, ഗോർഡൻ ബാഴ്സലോണക്കായി തന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ കണ്ടത്തി. ഇതിനും അവസരമൊരുക്കിയത് യമാലുകളായിരുന്നു. തുടർന്ന് പകരക്കാരനായെത്തിയ കരീം അഡെയേമി ബാഴ്സലോണയുടെ നാലാം ഗോൾ നേടി.


ലീഗ് ആദ്യ മത്സരത്തിൽ ഡച്ച്‌ ക്ലബ്ബായ ഫെയ്‌നൂർദിനെ 5-1 ന് തകർത്ത ബാഴ്സലോണയ്ക്ക് നിലവിൽ ആറ് പോയിന്റാണുള്ളത്. ഒക്ടോബർ 20ന് നടക്കുന്ന അടുത്ത മത്സരത്തിൽ ബാഴ്സ, നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിയെ നേരിടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home