ad
Deshabhimani

അഞ്ചടിച്ച്‌ ബാഴ്‌സ; ഇരട്ട​ഗോളുമായി യമാലും റഫീന്യയും

Barcelona.jpg
വെബ് ഡെസ്ക്

Published on Sep 01, 2026, 06:52 AM | 1 min read

മാഡ്രിഡ്‌: സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചു​ഗോൾ പ്രകടനവുമായി ബാഴ്‌സലോണ. ഇരട്ട​ഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും തിളങ്ങിയപ്പോൾ റയോ വല്ലെകാനോയെ രണ്ടിനെതിരെ അഞ്ച് ​ഗോളുകൾക്കാണ് ബാഴ്സ തകർത്തത്. ഒരു ​ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു തിരിച്ചുവരവ്. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും ​ഗോൾ കണ്ടെത്താൻ കഴിയാതിരുന്ന യമാൽ തകർപ്പൻ പ്രകടമാണ് കാഴ്ചവെച്ചത്.


ക്യാമ്പ് നൗവിൽ ബാഴ്സയെ ഞെട്ടിച്ചാണ് റയോ വല്ലെകാനോ തുടങ്ങിയത്. 12-ാം മിനിറ്റിൽ സെർജിയോ കാമെല്ലോയിലൂടെ ടീം അപ്രതീക്ഷിത ലീഡ് എടുത്തു.​ ഗോൾ വഴങ്ങിയതിന് പിന്നാലെ ബാഴ്സ ഉയർന്നു. ഏഴ് മിനിറ്റിനു ശേഷം റാഫീന്യയിലൂടെ ടീം ഒപ്പമെത്തി. 21-ാം മിനിറ്റിൽ യമാൽ ബാഴ്സയെ മുന്നിലെത്തിച്ചു. ബോക്സിനു പുറത്തുനിന്നും ഇടതുകാൽ കൊണ്ടുളള അതിമനോഹരമായ ഷോട്ടിലൂടെയാണ് താരം സീസണിലെ ആദ്യ ​ഗോൾ കണ്ടെത്തിയത്.


രണ്ടാം പകുതിയുടെ തുടക്കത്തിൽ റയോ വല്ലെകാനോ താരം ഫ്ലോറിയൻ ലെജ്യൂലിന്റെ പിഴവ് ​ഗോളിലൂടെ ബാഴ്‌സ 3-1ന് മുന്നിലെത്തി. 59-ാം മിനിറ്റിൽ കാമെല്ലോ ടീമിന് വേണ്ടി രണ്ടാം ​ഗോളും നേടി. എന്നാൽ 71-ാം മിനിറ്റിൽ റാഫീന്യയും 90-ാം മിനിറ്റിൽ യമാലും തങ്ങളുടെ രണ്ടാം ​ഗോൾ കൂടി കണ്ടെത്തിയതോടെ ചാമ്പ്യന്മാരായ ബാഴ്‌സയുടെ ഉജ്ജ്വല വിജയം പൂർത്തിയാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home