സ്വന്തം തട്ടകത്തിൽ തകർന്നടിഞ്ഞ് ലിവർപൂൾ

ലണ്ടൻ: പ്രീമിയർ ലീഗിൽ സ്വന്തം തട്ടകത്തിൽ തകർന്നടിഞ്ഞ് ലിവർപൂൾ. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ നോട്ടിങ്ഹാമിനോട് എതിരില്ലാത്ത മൂന്ന് ഗോളിനാണ് ടീം തോറ്റത്. നോട്ടിങ്ഹാമിനായി മുറീലോ, നിക്കോളോ സാവോണ, മോർഗൻ ഗിബ്സ് വൈറ്റ് എന്നിവരാണ് വലകുലുക്കിയത്.
കഴിഞ്ഞ കളിയിൽ മാഞ്ചസ്റ്റർ സിറ്റിയോട് ഏറ്റ പരാജയത്തിന്റെ ഭാരത്തിൽ കളത്തിലിറങ്ങിയ ലിവർപൂളിന് ആൻഫീൽഡിൽ തൊട്ടതെല്ലാം പിഴക്കുന്നതാണ് കണ്ടത്. കളിയുടെ 33-ാം മിനിറ്റിൽ മുറീലോ സനോട്ടിങ്ഹാമിനായ ലീഡ് നേടി. രണ്ടാം പകുതിയിലും സന്ദർശകർ കരുത്ത് കാട്ടി. 46-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടി ടീം ലിവർപൂളിനെ ഞെട്ടിച്ചു. നിക്കോളോ സാവോണയാണ് ഇത്തവണ വലകുലുക്കിയത്. ഗോൾ മടക്കാൻ ലിവർപൂൾ പൊരുതിയെങ്കിലും നോട്ടിങ്ഹാം പ്രതിരോധം കടക്കാനായില്ല. 78-ാം മിനിറ്റിൽ മോർഗൻ ഗിബ്സ് വൈറ്റ് കൂടി ഗോൾ നേടിയപ്പോൾ ലിവർപൂൾ തകർന്നടിഞ്ഞു.
പുതിയ സീസണിൽ ഇതോടെ ലിവർപൂളിന് ആറാം തോൽവിയാണിത്. 12 മത്സരത്തിൽ നിന്ന് 18 പോയന്റുമായി 11-ാം സ്ഥാനത്താണ് ടീം.









0 comments