ad
Deshabhimani

ലോകകപ്പ് 2027: ഇന്ത്യയുടെ 20 അംഗ സാധ്യതാ പട്ടിക തയാറാകുന്നു

bcci
വെബ് ഡെസ്ക്

Published on Mar 20, 2026, 04:07 PM | 1 min read

മുംബൈ: അടുത്ത വർഷം ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ വാർത്തെടുക്കാനുള്ള നടപടികൾ ബിസിസിഐ ഊർജ്ജിതമാക്കി. ലോകകപ്പിനായി 20 താരങ്ങളുടെ ചുരുക്കപ്പട്ടിക സെലക്ഷൻ കമ്മിറ്റി തയ്യാറാക്കിയതായി ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. വരാനിരിക്കുന്ന ഐപിഎൽ സീസണിലെ പ്രകടനം കൂടി വിലയിരുത്തിയാകും അന്തിമ ടീമിനെ തീരുമാനിക്കുക.


എസ്എസ് ദാസ്, ആർപി സിംഗ്, അജയ് രത്ര, പ്രഗ്യാൻ ഓജ എന്നിവരടങ്ങുന്ന സെലക്ഷൻ പാനൽ ഐപിഎൽ മത്സരങ്ങൾ നേരിട്ടും അല്ലാതെയും നിരീക്ഷിക്കും. പട്ടികയിലുള്ള താരങ്ങളുടെ ഫോമും കായികക്ഷമതയുമാകും പ്രധാനമായും വിലയിരുത്തുക. മാർച്ച് 28-ന് ബെംഗളൂരുവിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള പോരാട്ടത്തോടെയാണ് ഐപിഎൽ 2026-ന് തുടക്കമാകുന്നത്.


യുവതാരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. ടി20 ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണും ബിസിസിഐയുടെ ഈ സാധ്യതാ പട്ടികയിലുണ്ടെന്നാണ് സൂചന. ഐപിഎൽ സീസണിലുടനീളം ഓരോ താരത്തിന്റെയും പുരോഗതി സെലക്ടർമാർ വിലയിരുത്തും.


ഒരു വർഷം മുൻപേ തന്നെ ടീമിലെ പ്രധാനതാരങ്ങളെ കണ്ടെത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്. സീനിയർ താരങ്ങളായ വിരാട് കോലി, രോഹിത് ശർമ എന്നിവർക്കും ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പാക്കാൻ ഐപിഎല്ലിലെ പ്രകടനം നിർണ്ണായകമാണ്. ഐപിഎല്ലിന് പുറമെ വരാനിരിക്കുന്ന പരമ്പരകളിൽ ഇന്ത്യ കൂടുതൽ ഏകദിന മത്സരങ്ങൾ ഉൾപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home