വനിതാ ബ്ലൈൻഡ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്; കേരളം ഫൈനലില്‍

എൻവെസ്റ്റ്‌നെറ്റ് സെനിത് ട്രോഫിയിൽ മഹാരാഷ്ട്രയെ തോൽപ്പിച്ച കേരളത്തിന്റെ ഭദ്രയുടെ ബാറ്റിങ്
തിരുവനന്തപുരം: കാഴ്ചപരിമിതരായ വനിതകളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റായ എന്‍വെസ്റ്റ്നെറ്റ് സെനിത് ട്രോഫിയിൽ കേരളം ഫൈനലില്‍. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അവസാന ലീഗ് മത്സരത്തില്‍ മഹാരാഷ്ട്രയെ തോല്‍പ്പിച്ചാണ് കേരളം ഫൈനലിലെത്തിയത്.
ആദ്യമായാണ് കേരളത്തിന്റെ വനിതാ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീം ഒരു അഖിലേന്ത്യ ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത്. മഹാരാഷ്ട്ര ഉയര്‍ത്തിയ 139 റണ്‍സ് 14.4 ഓവറില്‍ കേരളം മറികടന്നു. സ്‌കോർ: മഹാരാഷ്‌ട്ര 139/2. കേരളം 140/5 (14.4 ഓവർ).
ഓപ്പണർ വി എസ് ഭദ്രയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. പുറത്താകാതെ 38 റണ്‍സ് നേടിയ ഭദ്രയാണ് ‘പ്ലെയര്‍ ഓഫ് ദി മാച്ച്'. വ്യാഴാഴ്ച നടക്കുന്ന ഫൈനലില്‍ കേരളം ഗുജറാത്തിനെ നേരിടും. പകൽ 12.30 നാണ് ഫൈനല്‍.







0 comments