ആരാകും ആർസിബിയുടെ പുതിയ ഉടമ

റോയൽ ചലഞ്ചേഴ്സ് ബംഗളുരു
മുംബൈ : ഐപിഎല്ലിലെ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിന്റെ വില്പന നടപടികൾ അവസാന ഘട്ടത്തിലെന്ന് റിപ്പോർട്ട്. നിലവിലെ ടീം ഉടമകളായ ദിയജിയോ ഗ്രൂപ്പ് ഏകദേശം 16000 കോടി രൂപയാണ് വില്പനയിലൂടെ പ്രതീക്ഷിക്കുന്നത്.
മണിപ്പാൽ ഹോസ്പിറ്റൽസ് ഉടമ രാജൻ പൈയും സ്വീഡിഷ് സ്ഥാപനമായ ഇക്യൂടിയുമാണ് റോയൽ ചലഞ്ചേഴ്സിനെ സ്വന്തമാക്കാൻ മുന്നിലുള്ളത്.
എന്നാൽ ടീമിനെ വാങ്ങാൻ ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്ന ആദർ പൂനാവാലയും, മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളായ ഗ്ലേസർ കുടുംബവും അവസാന നിമിഷം പിൻവാങ്ങി. 2008ൽ 464 കോടി രൂപയ്ക്കാണ് വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് സ്പിരിറ്റ്‌സ് ടീമിനെ സ്വന്തമാക്കിയത്. പിന്നീട് വിജയ് മല്യയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന്, ടീമിന്റെ നിയന്ത്രണം പൂർണ്ണമായും ബ്രിട്ടീഷ് കമ്പനിയായ ദിയാജിയോ ഏറ്റെടുക്കുകയായിരുന്നു.










0 comments