Deshabhimani

ഇന്ത്യ - വിൻഡീസ് ട്വന്റി20: റാഞ്ചിയിൽ ഇന്ത്യയെ തകർത്ത് വെസ്റ്റ് ഇൻഡീസ്, ഹോപ്പിന് സെഞ്ചുറി

cricket

photo: Getty Images, BCCI

വെബ് ഡെസ്ക്

Published on Oct 09, 2026, 10:51 PM | 1 min read

റാഞ്ചി : ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20യിൽ വെസ്റ്റ് ഇൻഡീസിന് തകർപ്പൻ ജയം. 250 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 18.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയിച്ചു. ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ സെഞ്ചുറിയും റൊമാരിയോ ഷെപ്പേർഡിന്റെ വെടിക്കെട്ട് ബാറ്റിങ്ങുമാണ് വിൻഡീസിന് വിജയം സമ്മാനിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും 1-1 എന്ന നിലയിലായി.


45 പന്തിൽ ആറ് ഫോറും ഒൻപത് സിക്സും ഉൾപ്പെടെ പുറത്താകാതെ 102 റൺസാണ് ഹോപ്പ് നേടിയത്. 13 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സും സഹിതം പുറത്താകാതെ 34 റൺസെടുത്ത ഷെപ്പേർഡും തിളങ്ങി. ഷെർഫെയ്ൻ റുതർഫോർഡ് 37 പന്തിൽ ഏഴ് ഫോറും ഏഴ് സിക്സും ഉൾപ്പെടെ 84 റൺസെടുത്തു.


മായങ്ക് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും വിൻഡീസിന്റെ റൺവേട്ട തടയാനായില്ല. കുൽദീപ് യാദവ് ഒരു വിക്കറ്റും നേടി. നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തിരുന്നു. സഞ്ജു സാംസൺ 41 പന്തിൽ 82 റൺസുമായി ഇന്ത്യയുടെ ടോപ് സ്കോററായി. ഇഷാൻ കിഷൻ 43 റൺസും തിലക് വർമ പുറത്താകാതെ 44 റൺസും ശ്രേയസ് അയ്യർ 40 റൺസും നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home