വിസ്മയ മോഹൻലാലിന്റെ ‘തുടക്കം’ 18 മുതൽ ഒടിടിയിൽ

തുടക്കം സിനിമയുടെ പോസ്റ്റർ (ഇടത്) മോഹൻലാൽ (വലത്) |Photo:Social Media
കൊച്ചി : വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ച ‘തുടക്കം’ ഇന്ന് അർധരാത്രിയോടെ ( സെപ്തംബർ 18) ഒടിടിയിലെത്തും. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലെത്തുന്നു.
ശാന്തമായ കുടുംബ പശ്ചാത്തലത്തിൽ ആരംഭിച്ച് പിന്നീട് ആകാംക്ഷ നിറഞ്ഞ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ചിത്രം മാറുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്.
സായ്കുമാർ, മനോജ് കെ ജയൻ, കെ ബി ഗണേഷ് കുമാർ, ജാഫർ ഇടുക്കി, കോട്ടയം രമേശ്, ബോബി കുര്യൻ, ജിബിൻ ഗോപിനാഥ്, അശ്വിൻ, ജയ കുറുപ്പ്, ചിപ്പി, ജിലു ജോസഫ്, ദിനേശ് പ്രഭാകർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ജെയ്ക്സ് ബിജോയ് സംഗീതവും അഖിൽ ജോർജും ജോമോൻ ടി ജോണും ഛായാഗ്രഹണവും ചമൻ ചാക്കോ ചിത്രസംയോജനവും നിർവഹിച്ചു.










0 comments