ad
Deshabhimani

അതിവേഗം 14000

kohli
വെബ് ഡെസ്ക്

Published on Feb 24, 2025, 12:46 AM | 1 min read

ദുബായ്‌: ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ താരം വിരാട്‌ കോഹ്‌ലി 14,000 റൺ തികച്ചു. ഈ നേട്ടംകുറിക്കുന്ന മൂന്നാമത്തെ ബാറ്റർ. 287 ഇന്നിങ്‌സിലാണ്‌ നേട്ടം. ചാമ്പ്യൻസ്‌ ട്രോഫിയിൽ പാകിസ്ഥാനുമായുള്ള കളിയിലായിരുന്നു ഈ നാഴികക്കല്ല്‌ താണ്ടിയത്‌.

വേഗത്തിൽ 14,000 തികച്ചതിന്റെ റെക്കോഡും മുപ്പത്താറുകാരന്റെ പേരിലാണ്‌. സച്ചിൻ ടെൻഡുൽക്കറും (350 ഇന്നിങ്‌സ്‌) ശ്രീലങ്കൻ ടീം മുൻ ക്യാപ്‌റ്റൻ കുമാർ സങ്കക്കാരയും (378 ഇന്നിങ്‌സ്‌) ആണ്‌ ഇതിനുമുമ്പ്‌ ഈ നേട്ടം കൈവരിച്ച താരങ്ങൾ.

റൺവേട്ടക്കാരിൽ മൂന്നാമനാണ്‌ കോഹ്‌ലി. സച്ചിൻ 18,426 റണ്ണുമായി ഒന്നാമതുനിൽക്കുന്നു. സങ്കക്കാരയ്‌ക്ക്‌ 14,234 റണ്ണുണ്ട്‌. നിലവിൽ കളിക്കുന്നവരിൽ ആരും കോഹ്-ലിയുടെ അരികത്തില്ല.


ക്യാച്ചിൽ മുന്നിൽ


ഇന്ത്യക്കായി കൂടുതൽ ക്യാച്ചുകൾ നേടിയ ഫീൽഡറായി വിരാട്‌ കോഹ്‌ലി. 158 എണ്ണം. ആകെ പട്ടികയിൽ മൂന്നാമനാണ്‌ മുപ്പത്തിനാലുകാരൻ. ശ്രീലങ്കയുടെ മുൻതാരം മഹേല ജയവർധനെ (218), ഓസ്‌ട്രേലിയൻ മുൻ ക്യാപ്‌റ്റൻ റിക്കി പോണ്ടിങ്‌ (160) എന്നിവരാണ്‌ ആദ്യ രണ്ട്‌ സ്ഥാനങ്ങളിൽ.

ഇന്ത്യൻ താരങ്ങളിൽ മുൻ ക്യാപ്‌റ്റൻ മുഹമ്മദ്‌ അസ്‌ഹറുദീനെയാണ്‌ (156) കോഹ്‌ലി മറികടന്നത്‌. പാകിസ്ഥാന്റെ നസീം ഷായെ പിടിച്ച്‌ നേട്ടംകുറിച്ചു. കുഷ്‌ദിൽ ഷായുടെ ക്യാച്ചും കോഹ്‌ലിക്കായിരുന്നു.

കൂടുതൽ ക്യാച്ചുകൾ

കോഹ്‌ലി 158

അസ്‌ഹർ 156

സച്ചിൻ ടെൻഡുൽക്കർ140

രാഹുൽ ദ്രാവിഡ്124

സുരേഷ്‌ റെയ്‌ന 102

നല്ല ആത്മവിശ്വാസത്തിലാണ് ഞാൻ. ഒരു പ്രധാന മത്സരത്തിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ കഴിഞ്ഞു. എന്റെ കളിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. കളത്തിൽ 100 ശതമാനവും ആത്മാർഥതയോടെയാണ് കളിക്കുന്നത്- വിരാട്‌ കോഹ്‌ലി



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home