രണ്ട് ടീമുകൾക്കെതിരെ 10 ഏകദിന സെഞ്ചുറി; അപൂർവ റെക്കോഡ് സ്വന്തമാക്കി വിരാട് കോഹ്‌ലി

തിരുവനന്തപുരം: ഏകദിന ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി വിരാട് കോഹ്‌ലി. ഒരേ സമയം രണ്ട് വ്യത്യസ്ത ടീമുകൾക്കെതിരെ 10 സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് കോഹ്‌ലി സ്വന്തമാക്കിയത്.
വെസ്റ്റ് ഇൻഡീസിനെതിരായ തിരുവനന്തപുരത്ത് നടക്കുന്ന ഏകദിനത്തിലാണ് താരം ഈ അപൂർവ നേട്ടത്തിലെത്തിയത്. 74 ബോളിൽ 6 സിക്സും 6 ഫോറും ഉൾപ്പെടെയാണ് താരത്തിന്റെ സെഞ്ചുറി പ്രകടനം. നേരത്തെ ശ്രീലങ്കയ്ക്കെതിരെ 10 ഏകദിന സെഞ്ചുറികൾ കോഹ്‌ലി നേടിയിരുന്നു.
വെസ്റ്റ് ഇൻഡീസിനെതിരെ മത്സരത്തിന് മുമ്പ് അവർക്കെതിരെ ഒമ്പത് ഏകദിന സെഞ്ചുറികളായിരുന്നു കോഹ്‌ലിയുടെ പേരിലുണ്ടായിരുന്നത്. പുതിയ സെഞ്ചുറിയോടെ ആ നേട്ടം 10 ആയി ഉയർന്നു. ഇതോടെ രണ്ട് വ്യത്യസ്ത ടീമുകൾക്കെതിരെ 10 വീതം ഏകദിന സെഞ്ചുറി നേടുന്ന ആദ്യ ബാറ്ററായി കോഹ്‌ലി മാറി.
വെസ്റ്റ് ഇൻഡീസിനെതിരെ കോഹ്‌ലിയുടെ മികച്ച പ്രകടനങ്ങളിൽ 2018ലെ വിശാഖപട്ടണം ഏകദിനത്തിലെ പുറത്താകാതെ നേടിയ 157 റൺസും ഉൾപ്പെടുന്നു. അതേ മത്സരത്തിലായിരുന്നു താരം ഏകദിനത്തിൽ 10,000 റൺസ് പൂർത്തിയാക്കിയതും.









0 comments