print edition അണ്ടർ 19 ഏഷ്യാകപ്പ് ; ഇന്ത്യ ഇന്ന് പാകിസ്ഥാനോട്

ദുബായ്
അണ്ടർ 19 ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. പകൽ 10.30ന് കളി തുടങ്ങും. ഇരു ടീമുകളും ആദ്യ കളി ജയിച്ചിരുന്നു. യുഎഇയും മലേഷ്യയും തമ്മിലാണ് മറ്റൊരു മത്സരം.
ചാമ്പ്യൻമാരായ ബംഗ്ലാദേശ് മൂന്ന് വിക്കറ്റിന് അഫ്‌ഗാനിസ്ഥാനെ തോൽപ്പിച്ചു. ശ്രീലങ്ക എട്ട് വിക്കറ്റിന് നേപ്പാളിനെ കീഴടക്കി. ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാൻ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 283 റണ്ണെടുത്തു. ഫൈസൽ ഷിനോസദയുടെ (103) സെഞ്ചുറിയാണ് സവിശേഷത. ബംഗ്ലാദേശ് 48.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തഇിൽ 284 റണ്ണടിച്ചു. ഓപ്പണർമാരായ സവാദ് അബ്രാറും (96) റിഫാത് ബെഗും(62) ബംഗ്ലാദേശ് വിജയത്തിന് അടിത്തറയിട്ടു.











0 comments