ad
Deshabhimani

print edition അണ്ടർ 19 ഏഷ്യാകപ്പ്‌ ; ഇന്ത്യ x പാകിസ്ഥാൻ ഫൈനൽ

u19
വെബ് ഡെസ്ക്

Published on Dec 20, 2025, 12:03 AM | 1 min read


ദുബായ്‌

അണ്ടർ 19 ഏഷ്യാകപ്പ്‌ ഏകദിന ക്രിക്കറ്റ്‌ ഫൈനലിൽ ഞായറാഴ്‌ച ഇന്ത്യ പാകിസ്ഥാനെ നേരിടും. സെമിയിൽ ഇന്ത്യ ശ്രീലങ്കയെയും പാകിസ്ഥാൻ ബംഗ്ലാദേശിനെയും എട്ട്‌ വിക്കറ്റിന്‌ തോൽപിച്ചു. രണ്ട്‌ കളിയും മഴയെത്തുടർന്ന്‌ വെട്ടിച്ചുരുക്കിയിരുന്നു.


ഇന്ത്യക്കെതിരെ 20 ഓവർ മത്സരത്തിൽ ലങ്ക എട്ട്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 138 റണ്ണെടുത്തു. ഇന്ത്യ 18 ഓവറിൽ രണ്ട്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ ലക്ഷ്യം കണ്ടു. മലയാളി ബാറ്റർ ആരോൺ ജോർജും(58) വിഹാൽ മൽഹോത്രയും(61) പുറത്തായില്ല. ഓപ്പണർമാരായ ആയുഷ്‌ മഹാത്രെയും(7) വൈഭവ്‌ സൂര്യവംശിയും (9) വിക്കറ്റ്‌ തുലച്ചു.


കഴിഞ്ഞ രണ്ട്‌ തവണയും ജേതാക്കളായ ബംഗ്ലാദേശ്‌ 27 ഓവർ മത്സരത്തിൽ 121 റണ്ണിന്‌ പുറത്തായി. പാകിസ്ഥാൻ 16.3 ഓവറിൽ വിജയത്തിലെത്തി. ഓപ്പണർ സമീർ മിൻഹാസ്‌ 69 റണ്ണുമായി പുറത്താകാതെനിന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home