print edition ഇന്ത്യക്ക് സമ്പൂർണ തോൽവി

ജോസ് ബട്‌ലർ
സതാംപ്‌ടൺ: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരന്പരയിൽ ഇന്ത്യക്ക് സന്പൂർണ തോൽവി. അവസാന കളിയിൽ 56 റണ്ണിന് തോറ്റു. ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 257 റണ്ണാണ് നേടിയത്. ജോസ് ബട്‌ലർ (64 പന്തിൽ 131) സെഞ്ചുറിയുമായി തിളങ്ങി. ക്യാപ്‌റ്റൻ ഹാരി ബ്രൂക്ക് 45 പന്തിൽ 95 റണ്ണുമായി പുറത്താകാതെനിന്നു. മറുപടിക്കെത്തിയ ഇന്ത്യ എട്ടിന് 201ൽ അവസാനിപ്പിച്ചു.
ഇടവേളയ്‌ക്കുശേഷം അവസരം കിട്ടിയ മലയാളി താരം സഞ്‌ജു സാംസണ് (14 പന്തിൽ 27) തിളങ്ങാനായില്ല. ഇഷാൻ കിഷൻ (35 പന്തിൽ 56), തിലക് വർമ (25 പന്തിൽ 53) എന്നിവർ പൊരുതിനോക്കി. പുതിയ ക്യാപ്‌റ്റൻ ശ്രേയസ് അയ്യർക്ക് കീഴിൽ ഇതുവരെ ജയം നേടാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. അഞ്ച് മത്സരപരമ്പരയിൽ 4–0നാണ് തോൽവി. ഒരെണ്ണം മഴകാരണം ഉപേക്ഷിച്ചു. ഏകദിന പരന്പരയ്‌ക്ക് 14ന് തുടക്കമാകും.











0 comments