ശ്രീലങ്കയ്ക്ക് വിജയത്തുടക്കം; അയർലൻഡിനെ 20 റണ്ണിന് വീഴ്ത്തി

കൊളംബോ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ശ്രീലങ്കയ്ക്ക് വിജയത്തുടക്കം. അയർലൻഡിനെ 20 റണ്ണിനാണ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ലങ്ക ആറ് വിക്കറ്റ് നഷ്‌ടത്തിൽ 163 റണ്ണെടുത്തു. അയർലൻഡിന് 19.5 ഓവറിൽ 143 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
കുശാൽ മെൻഡിസിന്റെയും (43 പന്തിൽ 56), കമീന്ദു മെൻഡിസിന്റെയും (19 പന്തിൽ 44) ഇന്നിങ്സാണ് ലങ്കയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 86/4 എന്ന നിലയിൽ തകർന്ന ടീമിനെ ഇരുവരും ചേർന്ന് മുന്നോട്ട് നയിക്കുകയായിരുന്നു. ഇരുവരും 67 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി.
അയർലൻഡിനായി ഹാരി ടെക്‌റ്ററും (34 പന്തിൽ 40) റോസ് അദെയറും (23 പന്തിൽ 34) പൊരുതിനോക്കി. 14 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 100 കടന്ന ടീം പിന്നീട് കൂട്ടതകർച്ച നേരിടുകയായിരുന്നു. ശ്രീലങ്കയ്ക്കായി വണീന്ദു ഹസരങ്കയും മഹേഷ് തീക്ഷണയും മൂന്ന് വിക്കറ്റ് വീഴ്ത്തി.










0 comments