ad
Deshabhimani

ട്വന്റി20 ലോകകപ്പ് 2026; ഐസിസി യുടെ ആകെ സമ്മാനത്തുക 112 കോടി; ഇന്ത്യയ്ക്ക് എത്ര?

ട്വന്റി20 ലോകകപ്പ് 2026; ഐസിസി യുടെ ആകെ സമ്മാനത്തുക 112 കോടി; ഇന്ത്യയ്ക്ക് എത്ര?

ഇന്ത്യൻ ടീം

വെബ് ഡെസ്ക്

Published on Mar 09, 2026, 01:28 PM | 1 min read

അഹമ്മദാബാദ് : ട്വന്റി20 വേൾഡ് കപ്പ് ടൂർണമെന്റ് വിജയികൾക്ക് വൻ പാരിതോഷികമാണ് ഐസിസി പ്രഖ്യാപിച്ചിട്ടുള്ളത്. 2024-ലെ ലോകകപ്പിനേക്കാൾ സമ്മാനത്തുകയിൽ 20 ശതമാനം വർദ്ധനവാണ് ഐസിസി വരുത്തിയിരിക്കുന്നത്. ഏകദേശം 112 കോടിയിലധികം രൂപയാണ് ആകെ സമ്മാനത്തുകയായി നൽകിയത്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിച്ച ടൂർണമെന്റിലെ മികച്ച സ്‌പോൺസർഷിപ്പ് വരുമാനമാണ് സമ്മാനത്തുക ഉയരാൻ കാരണമായത്.


2024 ൽ ഇന്ത്യക്ക് ഏകദേശം 22.52 കോടി രൂപയാണ് ലഭിച്ചതെങ്കിൽ ഇത്തവണ അത് 27.48 കോടി രൂപയായി. രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡിന് ഏകദേശം 14.65 കോടി രൂപയും ലഭിച്ചു.


സെമിയിൽ പുറത്തായ ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കക്കും ഏകദേശം 7.24 കോടി രൂപ വീതം ലഭിച്ചു. സൂപ്പർ 8-ൽ എത്തിയ ടീമുകള്‍ക്ക് ഏകദേശം 3.48 കോടി രൂപ വീതം നല്‍കി. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായവർക്ക് ഏകദേശം 2.29 കോടി രൂപയും നൽകി.പങ്കെടുത്ത 20 ടീമുകൾക്കും സാമ്പത്തിക നേട്ടം ഉറപ്പാക്കുന്ന രീതിയിലാണ് ഐസിസി സമ്മാനത്തുക നിശ്ചയിച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home