ad
Deshabhimani

വീണുപോയ ക്യാമറാമാനെ പിടിച്ചെഴുന്നേൽപ്പിച്ച് സൂര്യകുമാർ യാദവ്, വാംഖഡെയുടെ ഹൃദയം കവർന്ന് താരം

വീണുപോയ ക്യാമറാമാനെ പിടിച്ചെഴുന്നേൽപ്പിച്ച് സൂര്യകുമാർ യാദവ്, വാംഖഡെയുടെ ഹൃദയം കവർന്ന് താരം
വെബ് ഡെസ്ക്

Published on Apr 10, 2026, 08:29 PM | 1 min read

മുംബൈ : കളിക്കളത്തിലെ തകർപ്പൻ പ്രകടനങ്ങൾ കൊണ്ട് മാത്രമല്ല, തന്റെ വിനയം കൊണ്ടും ആരാധകരുടെ പ്രിയങ്കരനാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിനിടെ അബദ്ധത്തിൽ തെന്നിവീണ ക്യാമറാമാനെ സഹായിക്കാൻ ഓടിയെത്തിയ താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.


മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രിയുടെ പേരിലുള്ള സ്റ്റാൻഡിന്റെ അനാച്ഛാദന ചടങ്ങിനിടെയായിരുന്നു സംഭവം. ചടങ്ങിനെത്തിയ സൂര്യകുമാറിന്റെ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെ ഒരു ക്യാമറാമാൻ അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നു. ഉടൻ തന്നെ സൂര്യകുമാർ അദ്ദേഹത്തിനടുത്തേക്ക് ഓടിയെത്തുകയും എഴുന്നേൽക്കാൻ സഹായിക്കുകയും ചെയ്തു. അദ്ദേഹത്തിന് പരിക്കുകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് താരം മടങ്ങിയത്.


താരത്തിന്റെ ഈ പെട്ടെന്നുള്ള ഇടപെടലിന് വലിയ രീതിയിലുള്ള പ്രശംസയാണ് ലഭിക്കുന്നത്. സ്പോർട്സ്മാൻ സ്പിരിറ്റ് മൈതാനത്തിന് പുറത്തും കാത്തുസൂക്ഷിക്കുന്ന സൂര്യകുമാറിന്റെ വ്യക്തിത്വമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ആരാധകർ കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home