രഞ്ജി ട്രോഫിയിലേക്ക് സൂര്യകുമാർ തിരിച്ചെത്തുന്നു; മുംബൈയ്ക്കായി കളിക്കും

സൂര്യകുമാർ യാദവ്| Photo:PTI
മുംബൈ : ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് തിരിച്ചെത്താനൊരുങ്ങി സൂര്യകുമാർ യാദവ്. വരാനിരിക്കുന്ന രഞ്ജി ട്രോഫി സീസണിൽ മുംബൈയ്ക്കായി കളിക്കാൻ സന്നദ്ധനാണെന്ന് താരം മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചതായി റിപ്പോർട്.
2026-27 രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരങ്ങളിൽ മുൻ മുംബൈ നായകൻ ശാർദുൽ താക്കൂർ കളിക്കില്ലെന്നാണ് റിപ്പോർട്. കൈയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് ശാർദുലിന് ആദ്യ മത്സരങ്ങൾ നഷ്ടമായത്.
86 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 42.33 ശരാശരിയിൽ 5578 റൺസാണ് സൂര്യകുമാർ നേടിയത്. 30 അർധസെഞ്ചുറികളും 14 സെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. 2025 ഫെബ്രുവരിയിൽ വിദർഭയ്ക്കെതിരായ രഞ്ജി ട്രോഫി സെമിഫൈനലിലാണ് താരം അവസാനമായി കളിച്ചത്. മത്സരത്തിൽ മുംബൈ 80 റൺസിന് പരാജയപ്പെട്ടിരുന്നു.
2026 ട്വന്റി20 ലോകകപ്പിൽ ഒൻപത് മത്സരങ്ങളിൽ നിന്ന് 242 റൺസാണ് സൂര്യകുമാർ നേടിയത്. അമേരിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ പുറത്താകാതെ നേടിയ 84 റൺസായിരുന്നു മികച്ച പ്രകടനം.
2025-26 രഞ്ജി ട്രോഫി സീസണിൽ ആറ് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റും 130 റൺസും ശാർദുൽ നേടിയിരുന്നു. ആയുഷ് മാത്രെ അടിച്ച പന്ത് കൈയിൽ പതിച്ചതിനെ തുടർന്നാണ് ശാർദുലിന് പരിക്കേറ്റത്.
2026-27 രഞ്ജി ട്രോഫിയിൽ എലൈറ്റ് ഗ്രൂപ്പ് ഡിയിലാണ് മുംബൈ. ഒക്ടോബർ 11ന് വാങ്കഡെ സ്റ്റേഡിയത്തിൽ ചണ്ഡിഗഢിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം.









0 comments