ad
Deshabhimani

ചെന്നൈ സൂപ്പർ കിംഗ്‌സ് ഹാൾ ഓഫ് ഫെയിം: ആദ്യ അംഗങ്ങളായി റെയ്നയും ഹെയ്ഡനും

s raina
വെബ് ഡെസ്ക്

Published on Mar 22, 2026, 10:33 PM | 1 min read

ചെന്നൈ: ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ 'ഹാൾ ഓഫ് ഫെയിമിലേക്ക്' തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ താരങ്ങളായി സുരേഷ് റെയ്നയും മാത്യു ഹെയ്ഡനും. ഞായറാഴ്ച ചെപ്പോക്കിൽ നടന്ന ആരാധക സംഗമത്തിലാണ് ഫ്രാഞ്ചൈസി ഈ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മുൻ താരങ്ങൾ ഒത്തുചേർന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ഈ ആദരം.


ചെന്നൈ സൂപ്പർ കിംഗ്‌സിനായി ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡ് വിരമിക്കലിന് ശേഷവും റെയ്നയുടെ പേരിൽ തന്നെയാണ് (5,529 റൺസ്). 2008 ലെ ആദ്യ സീസൺ മുതൽ 2021 വരെ ടീമിന്റെ അഭിഭാജ്യ ഘടകമായിരുന്ന റെയ്ന, ചെന്നൈക്കൊപ്പം നാല് ഐപിഎൽ കിരീടങ്ങൾ നേടിയിട്ടുണ്ട്.


എംഎസ് ധോണിയുടെ അഭാവത്തിൽ ടീമിനെ നയിച്ചിട്ടുള്ള റെയ്ന, 2010 ലും 2014 ലും സിഎസ്കെ ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നതിലും നിർണ്ണായക പങ്കുവഹിച്ചു. 2014 ലെ ചാമ്പ്യൻസ് ലീഗിൽ അദ്ദേഹം പ്ലെയർ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.


ഓസ്‌ട്രേലിയൻ ഇതിഹാസം മാത്യു ഹെയ്ഡൻ ഐപിഎല്ലിന്റെ ആദ്യ മൂന്ന് സീസണുകളിലാണ് ചെന്നൈക്കായി കളിച്ചത്. 2009 ന്റെ തുടക്കത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ആ വർഷത്തെ ഐപിഎല്ലിൽ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കാൻ ഹെയ്ഡന് കഴിഞ്ഞു. 2010-ൽ ചെന്നൈ തങ്ങളുടെ ആദ്യ ഐപിഎൽ കിരീടം ചൂടുമ്പോഴും ഹെയ്ഡന്റെ പ്രകടനം നിർണ്ണായകമായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home