ad
Deshabhimani

print edition തോറ്റാൽ പുറത്ത്‌; രാജസ്ഥാൻ x ഹൈദരാബാദ്‌ എലിമിനേറ്റർ ഇന്ന്‌

RR vs SRH Eliminator
വെബ് ഡെസ്ക്

Published on May 27, 2026, 12:27 AM | 1 min read

ഛണ്ഡീഗഢ്‌ : ഐപിഎൽ ക്രിക്കറ്റ്‌ എലിമിനേറ്ററിൽ ഇന്ന്‌ സൺറൈസേഴ്‌സ്‌ ഹൈദരാബാദും രാജസ്ഥാൻ റോയൽസ്‌ ഏറ്റുമുട്ടും. തോൽക്കുന്ന ടീം പുറത്താകും. ജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടെെറ്റൻസിനെ നേരിടും. ഇതിൽ ജയിക്കുന്നവർ ഫൈനലിൽ കടക്കും.


പാറ്റ്‌ കമ്മിൻസ് നയിക്കുന്ന ഹൈദരാബാദ്‌ സീസണിൽ സ്ഥിരതയുള്ള പ്രകടനമാണ്‌ പുറത്തെടുത്തത്‌. ആദ്യ നാല്‌ കളിയിൽ മൂന്നിലും തോറ്റ ടീം അടുത്ത പത്തെണ്ണത്തിൽ എട്ടും ജയിച്ചു. മൂന്നാംസ്ഥാനക്കാരായാണ്‌ പ്ലേ ഓഫിൽ കടന്നത്‌. ഹെൻറിച്ച്‌ ക്ലാസെൻ (606 റൺ), ഇഷാൻ കിഷൻ (569), അഭിഷേക്‌ ശർമ (563)‍ എന്നിവർ ബാറ്റിലും ‍ഇഷാൻ മലിംഗ (19 വിക്കറ്റ്‌), സാക്കിബ്‌ ഹുസൈൻ (15) എന്നിവർ പന്തിലും മിന്നി.


മറുവശത്ത്‌, പതിനഞ്ചുകാരൻ വൈഭവ്‌ സൂര്യവംശിയുടെ വെടിക്കെട്ട്‌ പ്രകടനവും ജോഫ്രി ആർച്ചെറുടെ മിന്നൽ പന്തുകളുമാണ്‌ രാജസ്ഥാനെ മുന്നോട്ട്‌ നയിച്ചത്‌. 14 കളിയിൽ 232 പ്രഹരശേഷിയിൽ 583 റണ്ണാണ്‌ വൈഭവ്‌ അടിച്ചുകൂട്ടിയത്‌. അവസാന കളിയിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച്‌ രാജസ്ഥാൻ യോഗ്യത നേടിയപ്പോൾ ആർച്ചെറായിരുന്നു താരം. സീസണിൽ 21 വിക്കറ്റ്‌ നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home