ad
Deshabhimani

ബംഗളൂരുവിനെതിരെ റൺമല തീർത്ത് ഹൈദരാബാദ്; ഇഷാൻ കിഷനും അഭിഷേകിനും ക്ലാസനും അർധസെഞ്ചുറി

RCB VS SRH

Photo Credit: BCCI

വെബ് ഡെസ്ക്

Published on May 22, 2026, 09:31 PM | 1 min read

ബെംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സൺറൈസേഴ്‌സ് ഹൈദരാബാദ് കൂറ്റൻ സ്കോർ പടുത്തുയർത്തി. നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് ഹൈദരാബാദ് അടിച്ചുകൂട്ടിയത്.


തകർപ്പൻ അർധസെഞ്ചുറികളോടെ തിളങ്ങിയ ഇഷാൻ കിഷൻ, അഭിഷേക് ശർമ്മ, ഹെൻറിച്ച് ക്ലാസൻ എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് ഹൈദരാബാദ് റൺമല തീർത്തത്.


ഹൈദരാബാദിനായി ഓപ്പണർ ഇഷാൻ കിഷൻ 46 പന്തിൽ നിന്ന് 8 ഫോറും 3 സിക്‌സറുമടക്കം 79 റൺസ് നേടി ടോപ്പ് സ്‌കോററായി. മറ്റൊരു ഓപ്പണറായ അഭിഷേക് ശർമ്മ വെടിക്കെട്ട് ബാറ്റിംഗാണ് പുറത്തെടുത്തത്.


വെറും 22 പന്തിൽ നിന്ന് 5 സിക്‌സറുകളുടെയും രണ്ട് ഫോറുകളുടെയും അകമ്പടിയോടെ താരം 56 റൺസ് അടിച്ചെടുത്തു. മൂന്നാം വിക്കറ്റിൽ ഇഷാൻ കിഷനും ഹെൻറിച്ച് ക്ലാസനും ചേർന്ന് 113 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ക്ലാസൻ 24 പന്തിൽ 51 റൺസ് (2 ഫോർ, 5 സിക്സ്) നേടി പുറത്തായി.


ഇന്നിംഗ്സിന്റെ അവസാന ഓവറുകളിൽ നിതീഷ് കുമാർ റെഡ്ഡിയും തകർത്തടിച്ചതോടെ ഹൈദരാബാദ് സ്കോർ 250 കടന്നു. നിതീഷ് 12 പന്തിൽ 29 റൺസുമായി പുറത്താകാതെ നിന്നു. ട്രാവിസ് ഹെഡ്ഡ് 16 പന്തിൽ 26 റൺസ് നേടി. 12.75 എന്ന റൺറേറ്റിലാണ് ഹൈദരാബാദ് ബാറ്റേന്തിയത്.


ബെംഗളൂരുവിനായി പന്തെറിഞ്ഞവരിൽ റാസിഖ് സലാം 4 ഓവറിൽ 52 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. സുയാഷ് ശർമ്മ, ക്രുനാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.


സ്റ്റാർ ബൗളർ ഭുവനേശ്വർ കുമാർ 4 ഓവറിൽ 51 റൺസും, ജോഷ് ഹേസൽവുഡ് 4 ഓവറിൽ 55 റൺസും വഴങ്ങി. ഇപാക്ട് പ്ലെയറായി സുയാഷ് ശർമ്മയ്ക്ക് പകരം ടിം ഡേവിഡിനെ ആർസിബി കളത്തിലിറക്കിയിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home