ad
Deshabhimani

print edition ചരിത്രം കുറിച്ച്‌ 
ദ. ആഫ്രിക്ക; ആദ്യമായി ഫൈനലിൽ

south africa
വെബ് ഡെസ്ക്

Published on Oct 30, 2025, 01:04 AM | 1 min read

ഗുവാഹത്തി: നാല്‌ തവണ ജേതാക്കളായ ഇംഗ്ലണ്ടിനെ 125 റണ്ണിന്‌ തകർത്ത്‌ ദക്ഷിണാ-്രഫിക്ക വനിതാ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിൽ ആദ്യമായി -ഫൈനലിൽ. ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്ക ഏഴിന്‌ 319 റണ്ണെടുത്തു. മറുപടിക്കെത്തിയ ഇംഗ്ലണ്ട്‌ 42.3 ഓവറിൽ 194ന് പുറത്തായി.


ക്യാപ്‌റ്റൻ ലോറ വൂൾവാർഡ്‌റ്റിന്റെ സെഞ്ചുറിയും മാരിസെന്നെ കാപ്പിന്റെ ഓൾറ‍ൗണ്ട്‌ മികവുമാണ്‌ ദക്ഷിണാഫ്രിക്കയ്‌ക്ക്‌ കൂറ്റൻ ജയമൊരുക്കിയത്‌. വൂൾവാർഡ്‌റ്റ്‌ 143 പന്തിൽ 169 റണ്ണടിച്ചു. നാല്‌ സിക്‌സറും 20 ഫോറുമായിരുന്നു ഇന്നിങ്‌സിൽ. 33 പന്തിൽ 42 റണ്ണടിച്ച കാപ്പ്‌ പന്തിലും മിന്നി. ഏഴോവറിൽ മൂന്ന്‌ മെയ്‌ഡൻ ഉൾപ്പെടെ 20 റൺമാത്രം വഴങ്ങി അഞ്ച്‌ വിക്കറ്റ്‌ നേടി. നവംബർ രണ്ടിനാണ്‌ ഫൈനൽ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home