print edition റണ്ണടിയിൽ സ്‌മൃതി മന്ദാന

ഡർബൻ: ട്വന്റി20 ക്രിക്കറ്റിൽ കൂടുതൽ റണ്ണടിക്കുന്ന ഇന്ത്യൻ ബാറ്ററായി സ്‌മൃതി മന്ദാന. മുൻ ഇന്ത്യൻ ക്യാപ്‌റ്റൻ രോഹിത് ശർമയെയാണ് മറികടന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ട്വന്റി20 മത്സരത്തിൽ ഒരു റണ്ണെടുത്തപ്പോഴാണ് രോഹിതിനെ പിന്നിലാക്കിയത്. മത്സരത്തിൽ വനിതാ ടീമിന്റെ വൈസ്‌ക്യാപ്‌റ്റനായ സ്‌മൃതി 14 പന്തിൽ 13 റൺ നേടി.
161 കളിയിലെ 155 ഇന്നിങ്സിൽ 4244 റണ്ണാണ് സമ്പാദ്യം. ഒരു സെഞ്ചുറിയും 33 അർധസെഞ്ചുറിയുമുണ്ട്. രോഹിത് 159 കളിയിൽ നേടിയത് 4231 റണ്ണാണ്. വനിതകളിൽ കൂടുതൽ റൺ നേടിയിട്ടുള്ളത് ന്യൂസിലൻഡ് മുൻ ക്യാപ്‌റ്റനായിരുന്ന സൂസി ബെയ്‌റ്റ്‌സാണ്. 175 ഇന്നിങ്സിൽ 4717 റൺ. പുരുഷന്മാരിലെ റെക്കോഡ് പാകിസ്ഥാന്റെ ബാബർ അസമിന്റെ പേരിലാണ്. 136 ഇന്നിങ്സിൽ 4596 റൺ.










0 comments