സ്മൃതി മന്ദാന ടീമിൽ; ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സരം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ഡിസംബറിൽ തിരുവനന്തപുരത്തെത്തും. ശ്രീലങ്കയ്ക്കെതിരായ അഞ്ച് മത്സര ട്വന്റി 20 പരമ്പരയുടെ മൂന്ന് മത്സരങ്ങൾ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തില്‍ നടക്കും. ഡിസംബർ 26, 28, 30 തീയതികളിലാണ് മത്സരങ്ങൾ. ആദ്യ രണ്ട് മത്സരങ്ങൾ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ എസിഎ- വിഡിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. ഡിസംബർ 21, 23 തീയതികളിലാണ് മത്സരങ്ങൾ.
ലോകകപ്പ് ജയത്തിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെ ഹർമൻപ്രീത് കൗർ നയിക്കും. സംഗീത സംവിധായകൻ പലാഷ് മുച്ചലുമായുള്ള വിവാഹം റദ്ദാക്കിയതായ സംഭവത്തിന് ശേഷം, വൈസ് ക്യാപ്റ്റനായി സ്മൃതി മന്ദാനയും ടീമിൽ തിരിച്ചെത്തി. കഴിഞ്ഞ ദിവസം ക്രിക്കറ്റ് പരിശീലനത്തിലേക്ക് താരം മടങ്ങിയെത്തിയിരുന്നു. ഒരു സ്വകാര്യ ഗ്രൗണ്ടിൽ സ്മൃതി ബാറ്റിങ് പരിശീലനത്തിൽ ഏർപ്പെടുന്ന ചിത്രം സഹോദരൻ ശ്രാവൺ മന്ദാന ഇൻസ്റ്റാഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചത് സമൂഹമാധ്യമത്തിൽ വൈറലാവുകയും ചെയ്തു.
ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ദീപ്തി ശർമ്മ, സ്നേഹ് റാണ, ജെമിമ റോഡ്രിഗസ്, ഷഫാലി വർമ്മ, ഹർലീൻ ഡിയോൾ, അമൻജോത് കൗർ, അരുന്ധതി റെഡ്ഡി, ക്രാന്തി ഗൗഡ്, രേണുക സിംഗ് ഠാക്കൂർ, റിച്ച ഘോഷ്, ജി. കമലിനി, ശ്രീ ചരണി, വൈഷ്ണവി ശർമ്മ









0 comments