രോഹിത്തിനെയും കോഹ്‌ലിയെയും മറികടന്ന് സ്മൃതി മന്ദാന; ഇന്ത്യയുടെ റൺവേട്ടക്കാരി

സ്മൃതി മന്ദാന
ബംഗളൂരു : ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി സൂപ്പർ താരം സ്മൃതി മന്ദാന. അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവുമധികം റൺസ് നേടുന്ന താരം എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ റെക്കോഡാണ് സ്മൃതി മറികടന്നത്.
വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മത്സരത്തിലാണ് താരം ഈ നേട്ടം കൈവരിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 13 റൺസ് എടുത്ത് മടങ്ങിയെങ്കിലും, 161 രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽ നിന്ന് 4,244 റൺസെന്ന നേട്ടം താരം സ്വന്തമാക്കി. 4231 റൺസുള്ള രോഹിത് ശർമ്മയെയും 4188 റൺസുള്ള വിരാട് കോഹ്‌ലിയെയും താരം പിന്നിലാക്കി.
അന്താരാഷ്ട്ര വനിതാ ട്വന്റി20 യിൽ നിലവിൽ റൺവേട്ടയിൽ രണ്ടാം സ്ഥാനത്താണ് സ്മൃതി. 4717 റൺസ് നേടിയ ന്യൂസീലൻഡ് താരം സൂസി ബേറ്റ്‌സ് മാത്രമാണ് സ്മൃതിക്ക് മുന്നിലുള്ളത്.










0 comments