ഐസിസി ഏകദിന റാങ്കിങ്: ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ശുഭ്മാൻ ഗിൽ

ശുഭ്മാൻ ഗിൽ |Photo: BCCI
ദുബായ് : ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ തിരിച്ചടികൾക്കിടയിലും ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യ 2-1ന് പരാജയപ്പെട്ടെങ്കിലും, പരമ്പരയിലുടനീളം മികച്ച പ്രകടനമാണ് 26 കാരനായ ഗിൽ പുറത്തെടുത്തത്. ഇന്ത്യയുടെ ടോപ് സ്‌കോററായ അദ്ദേഹം മൂന്ന് മത്സരങ്ങളിൽ നിന്നായി 188 റൺസ് നേടി. എജ്ബാസ്റ്റണിൽ നടന്ന ആദ്യ ഏകദിനത്തിൽ 80 റൺസിന്റെ തകർപ്പൻ പ്രകടനമാണ് ഗിൽ കാഴ്ചവെച്ചത്. തുടർന്നുള്ള മത്സരങ്ങളിലും നിർണായക സംഭാവനകൾ നൽകാൻ താരത്തിനായി.
ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലിനെ പിന്തള്ളിയാണ് ഗിൽ ഒന്നാം റാങ്ക് തിരിച്ചുപിടിച്ചത്. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തെ തുടർന്നാണ് മിച്ചലിന് ഒന്നാം സ്ഥാനം നഷ്ടമായത്. 2023 നവംബറിലാണ് ഗിൽ ആദ്യമായി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയത്. തുടർന്ന് ഈ വർഷം ജനുവരിയിൽ മിച്ചലിന്റെ മികച്ച പ്രകടനത്തെ തുടർന്ന് ഗില്ലിന് രണ്ടാം സ്ഥാനത്തേക്ക് പിൻവാങ്ങേണ്ടി വന്നിരുന്നു. ആറുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ ക്യാപ്റ്റൻ വീണ്ടും സ്ഥാനം തിരിച്ചുപിടിച്ചിരിക്കുന്നത്.
സിംബാബ്‌വെക്കെതിരായ ട്വന്റി20 പരമ്പരയിലെ വിജയത്തിന് പിന്നാലെ, ഐസിസി ട്വന്റി20
ബാറ്റിങ് റാങ്കിങിൽ 230 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി താരം 48-ാം സ്ഥാനത്തെത്തി. പരമ്പരയിൽ 50.33 ശരാശരിയിൽ 151 റൺസ് നേടിയ 15 കാരനായ സൂര്യവംശിയാണ് പരമ്പരയിലെ ടോപ് സ്‌കോറർ. പ്ലെയർ ഓഫ് ദി സീരീസ് പുരസ്‌കാരവും താരത്തെ തേടിയെത്തി. 16 വയസ് തികയുന്നതിന് മുമ്പ് അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ ഒന്നിലധികം അർധ ശതകങ്ങൾ നേടുന്ന ലോകത്തിലെ ആദ്യ പുരുഷ താരമെന്ന ചരിത്രവും സൂര്യവംശി സ്വന്തമാക്കി.










0 comments