മനോഹര ക്യാച്ചിന് പിന്നാലെ പരിക്ക്; ശ്രേയസ് അയ്യർ ആശുപത്രിയിൽ

x.com/BCCI/status/
സിഡ്നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ പരിക്കേറ്റ ശ്രേയസ് അയ്യരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓസീസ് താരം അലക്‌സ് കാരിയെ മനോഹരമായ ക്യാച്ചിലൂടെ പുറത്താക്കിയതിന് പിന്നാലെയാണ് താരത്തിന് പരിക്കേറ്റത്. വിശദപരിശോധനയ്ക്കായാണ് ശ്രേയസ് അയ്യരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ബിസിസിഐ അറിയിച്ചു. താരത്തിന്റെ ഇടതുവാരിയെല്ലിന് പരിക്കേറ്റെന്നാണ് റിപ്പോർട്ട്.
അതേസമയം സൂപ്പർ താരങ്ങായ രോഹിത് ശർമയും വിരാട് കോഹ്‍ലിയും തകർത്തടിച്ചപ്പോൾ ഓസ്‌ട്രേലിയയെ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. സെഞ്ചുറിയുമായി രോഹിതും (121) അർധസെഞ്ചുറിയുമായി കോഹ്‍ലിയും (74) തിളങ്ങി. ഓസീസ് ഉയർത്തിയ 236 റൺസ് ഇന്ത്യ 38.3 ഓവറിൽ മടികടന്നു. സ്കോർ: ഓസ്ട്രേലിയ 236/10. ഇന്ത്യ 237/1.
ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ് (24) ഇന്ത്യൻ നിരയിൽ പുറത്തായത്. ജോഷ് ഹെയ്സൽവുഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് ക്യാരി ക്യാച്ചെടുത്താണു ഗില്ലിനെ പുറത്താക്കിയത്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഡക്കായ കോഹ്‍ലിയുടെ മറ്റൊരു സൂപ്പർ ഇന്നിങ്സാണ് പിന്നീട് കടന്നത്. രോഹിതും കോഹ്‍ലും പഴയ ഫോമിൽ അടിതുടങ്ങിയപ്പോൾ ഓസീസ് ബോളർമാർ വെള്ളംകുടിച്ചു.
ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അർധ സെഞ്ചുറി നേടിയ മാറ്റ് റെൻഷായുടെയും (56) ക്യാപ്റ്റൻ മിച്ചൽ മാർഷിന്റെയും (41) ഇന്നിങ്സുകളാണ് ഓസീസിനെ തുണച്ചത്. ഇന്ത്യക്കായി ഹർഷിത് റാണ നാലുവിക്കറ്റ് നേടി.










0 comments