print edition ശ്രേയസ് അയ്യർ കളത്തിലേക്ക്

മുംബൈ: പരിക്കുമാറി ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീം വൈസ് ക്യാപ്‌റ്റൻ ശ്രേയസ് അയ്യർ തിരിച്ചുവരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്കായി അടുത്ത രണ്ട് കളിയിലിറങ്ങും. ആറിന് ഹിമാചൽപ്രദേശിനെതിരായി നടക്കുന്ന കളിയിലിറങ്ങും. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ ഫീൽഡിങ്ങിനിടെ മുപ്പത്തൊന്നുകാരന്റെ വാരിയേല്ലിന് പരിക്കേറ്റിരുന്നു. തുടർന്ന് വിശ്രമത്തിലായിരുന്നു. ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ ഏകദിന ടീമിൽ ഇടംപിടിച്ച ശ്രേയസിന് ശാരീരികക്ഷമത തെളിയിക്കേണ്ടതുണ്ട്. ഇതിനാൽതന്നെ വിജയ് ഹസാരെയിൽ മികച്ച പ്രകടനമാണ് ലക്ഷ്യം.









0 comments