Deshabhimani

print edition വിൻഡീസ്‌
ഹോപ്‌

Hope
വെബ് ഡെസ്ക്

Published on Oct 16, 2026, 01:18 AM | 1 min read

ബംഗളൂരു: ക്യാപ്‌റ്റനും ഓപ്പണറുമായ ഷായ്‌ ഹോപ്പിന്റെ ബാറ്റിലാണ്‌ വെസ്‌റ്റിൻഡീസ്‌ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പര സ്വപ്‌നം കാണുന്നത്‌. തകർപ്പൻ ഫോമിലാണ്‌ മുപ്പത്തിരണ്ടുകാരൻ.


നാലാമത്തെ മത്സരത്തിൽ 50 പന്തിൽ 102 റണ്ണുമായി പുറത്താകാതെ ‘മാൻ ഓഫ്‌ ദി മാച്ചായി’. പരമ്പരയിലെ രണ്ടാം സെഞ്ചുറിയാണ്‌. ഒമ്പത്‌ സിക്‌സറും നാല്‌ ഫോറും അടിച്ചു. നാല്‌ കളിയിൽ 261 റണ്ണാണ്‌ സമ്പാദ്യം (52, 102*, 5, 102*).


ട്വന്റി20യിലെ മൂന്നാം സെഞ്ചുറിയാണ്‌. ഏറ്റവും കൂടുതൽ സെഞ്ചുറിയുള്ള വിൻഡീസ്‌ താരമെന്ന ബഹുമതി സ്വന്തമാക്കി. ക്രിസ്‌ ഗെയിലും ഇവിൻ ലൂയിസും രണ്ടെണ്ണം നേടിയിട്ടുണ്ട്‌.


ട്വന്റി20യിൽ 2000 റണ്ണും തികച്ചു. റോവ്‌മാൻ പവൽ, നിക്കൊളാസ്‌ പുരാൻ, ബ്രൻഡൻ കിങ് എന്നിവർ മാത്രമാണ്‌ വിൻഡീസ്‌ നിരയിൽ ഇ‍ൗ നാഴികകല്ല്‌ താണ്ടിയിട്ടുള്ളത്‌.


ഏകദിന പരമ്പരയിലും മികച്ച ഫോമിലായിരുന്നു. മൂന്ന്‌ കളിയിൽ രണ്ട്‌ സെഞ്ചുറി നേടി. 12, 104, 162* എന്നിങ്ങനെയായിരുന്നു സ്‌കോർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home