ചരിത്രം കുറിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ഷഫാലി വർമ്മ

ഷഫാലി വർമ്മ
ഡർബൻ : ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി ഓപ്പണർ ഷഫാലി വർമ്മ. 100 അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോഡാണ് ഷഫാലി സ്വന്തമാക്കിയത്. ഞായറാഴ്ച ഡർബൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന രണ്ടാം ട്വന്റി20 മത്സരത്തിലാണ് താരം ഈ അപൂർവ നേട്ടം കൈവരിച്ചത്.
തന്റെ 22-ാം വയസ്സിലാണ് (22 വയസ്സും 81 ദിവസവും) ഷഫാലി ഈ നേട്ടം കൈവരിച്ചത്. സഹതാരം ജെമീമ റോഡ്രിഗസിന്റെ റെക്കോഡാണ് ഷഫാലി മറികടന്നത്. 2024ലെ ഏഷ്യാ കപ്പിൽ 23 വയസ്സും 327 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ജെമീമ 100 മത്സരങ്ങൾ പൂർത്തിയാക്കിയത്. അന്താരാഷ്ട്ര തലത്തിൽ റുവാണ്ടയുടെ ഗിസെലെ ഇഷിംവെ, ഹെൻറിയറ്റ് ഇഷിംവെ എന്നിവർക്ക് പിന്നിൽ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരം കൂടിയാണ് ഷഫാലി.
ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ദീപ്തി ശർമ്മ, ജെമീമ റോഡ്രിഗസ് എന്നിവർക്ക് ശേഷം 100 ട്വന്റി20 മത്സരങ്ങൾ കളിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിതാ താരമാണ് ഷഫാലി.










0 comments