ad
Deshabhimani

ഷഫാലിക്ക്‌ 
ഹാട്രിക്‌

shafali varma
വെബ് ഡെസ്ക്

Published on Mar 19, 2025, 12:00 AM | 1 min read


ഗുവഹാത്തി

ആഭ്യന്തര ക്രിക്കറ്റിൽ പന്തിൽ തിളങ്ങി ഷഫാലി വർമ. ദേശീയ അണ്ടർ 23 ഏകദിന ട്രോഫിയിൽ കർണാടകയ്‌ക്കെയിരെ ഹരിയാനയ്‌ക്കായി ഹാട്രിക്‌ നേടി. 44–-ാം ഓവറിലെ അവസാന രണ്ടു പന്തുകളിൽ പി സലോനിയെയും സൗമ്യ വർമയെയും പുറത്താക്കിയ ഷഫാലി 46–-ാം ഓവറിലെ ആദ്യപന്തിൽ നമിത ഡിസൂസയെയും മടക്കി. പാർട്‌ടൈം സ്‌പിന്നറായ ഇരുപത്തൊന്നുകാരി ഇന്ത്യൻ ഓപ്പണിങ്‌ ബാറ്ററാണ്‌. കുറച്ച്‌ കാലമായി ടീമിന്‌ പുറത്താണ്‌. കർണാടകയെ ആറ്‌ വിക്കറ്റിന്‌ വീഴ്‌ത്തി ഹരിയാന ക്വാർട്ടറിലെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home