സെഞ്ചുറിയുമായി ജയ്സ്വാൾ, 18 പന്തിൽ അർധ സെഞ്ചുറിയുമായി സർഫറാസ്; ട്വന്റി20യിൽ വെടിക്കെട്ടുമായി താരങ്ങൾ

പൂനെ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20 ക്രിക്കറ്റ് ടൂർണമെൻ്റിൽ മിന്നും പ്രകടനവുമായി സർഫറാസ് ഖാനും യശസ്വി ജയ്‌സ്വാളും. സൂപ്പർ ലീഗ് പോരാട്ടത്തിൽ ഹരിയാന ഉയർത്തിയ 234 റൺസിന്റെ വിജയലക്ഷ്യം മുംബൈ 15 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. ഓപ്പണറായി ഇറങ്ങിയ ജയ്സ്വാൾ 50 പന്തിൽ നിന്ന് 101 റൺസ് നേടിയപ്പോൾ സർഫറാസ് ഖാൻ 25 പന്തിൽ നിന്ന് 65 റൺസ് നേടി. 18 പന്തിൽ നിന്നാണ് താരം അർധസെഞ്ചുറി പൂർത്തിയാക്കിയത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനത്തിൽ സെഞ്ചുറി നേടിയ ജയ്സ്വാൾ ആഭ്യന്തര മത്സരത്തിലും മികവ് തുടരുകയായിരുന്നു. 16 ഫോറും ഒരു സിക്സും പറത്തിയാണ് താരം സെഞ്ചുറി നേടിയത്. സയ്യിദ് മുഷ്താഖ് അലി ട്വൻ്റി20 സർഫറാസ് ഖാനും മികച്ച ഫോമിലാണ്. 9 ഫോറും മൂന്ന് സിക്സുമാണ് താരം നേടിയത്. നേരത്തെ അസമിനെതിരായ മത്സരത്തിൽ താരം സെഞ്ചുറി നേടിയിരുന്നു. 47 പന്തിൽ നിന്ന് താരം സെഞ്ചുറി നേടിയത്.
ഐപിഎൽ ലേലം നടക്കാനിരിക്കെയാണ് താരങ്ങൾ അധികൃതകർക്ക് ശക്തമായ സന്ദേശം നൽകുന്ന പ്രകടനം നടത്തുന്നത്. ജയ്സ്വാളിനെ ഇന്ത്യൻ ട്വന്റി20 ടീമിൽ പരിഗണിക്കാത്തതിനെതിരെ വിമർശനം ഉയരുന്ന ഘട്ടത്തിലാണ് ആഭ്യന്തര ലീഗിൽ സെഞ്ചുറി പ്രകടനം.










0 comments