print edition തിലകിന്റെ വിക്കറ്റ് തിരിച്ചടിയായി: സഞ്ജു

ഹൈദരാബാദ്: തിലക് വർമയുടെ പുറത്താകലാണ് കളിയുടെ ഗതി മാറ്റിയതെന്ന് മലയാളി ബാറ്റർ സഞ്ജു സാംസൺ പറഞ്ഞു. നാലാം ട്വന്റി20യിൽ തിലകും നിതീഷ്കുമാർ റെഡ്ഡിയും മുന്നേറുകയായിരുന്നു. സമ്മർദം ഫലപ്രദമായി നേരിട്ടു. എന്നാൽ തിലക് പുറത്തായത് തിരിച്ചടിയായി. താൻ ആസ്വദിച്ചാണ് ബാറ്റ് ചെയ്തതെന്ന് സഞ്ജു പറഞ്ഞു. എന്നാൽ കളി ജയിക്കാനായില്ല. അവസാന ഓവറിൽ പരിക്കേറ്റ അർഷ്ദീപ് സിങ് അടുത്ത കളിയിൽ തിരിച്ചെത്തുമെന്ന് സഞ്ജു കൂട്ടിച്ചേർത്തു.
അതേസമയം, പേസർ ജസ്-പ്രീത് ബുമ്രയ്-ക്ക് പകരക്കാരനില്ലെന്ന് സഞ്ജു പറഞ്ഞു. തലമുറയുടെ താരമാണ് ബുമ്ര. എങ്കിലും ടീമിൽ മികച്ച യുവനിര ഉയർന്നുവരുന്നുണ്ട്. പ്രിൻസ് യാദവാണ് ഒരു ഉദാഹരണം– വിക്കറ്റ് കീപ്പർ വ്യക്തമാക്കി.









0 comments