ad
Deshabhimani

ഓണസദ്യ ആസ്വദിച്ച് സച്ചിൻ; ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന വളർത്തുനായയെ കണ്ടെത്താൻ ആരാധകർക്ക് ചലഞ്ച്

sachin
വെബ് ഡെസ്ക്

Published on Aug 28, 2026, 12:36 PM | 1 min read

മുംബൈ : ഓണസദ്യ കഴിക്കുന്ന ചിത്രം പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വിഭവസമൃദ്ധമായ ഓണസദ്യ ആസ്വദിക്കുന്ന ചിത്രമാണ് സച്ചിൻ എക്‌സിൽ പങ്കുവെച്ചത്.


സദ്യ കഴിക്കുന്ന ചിത്രത്തോടൊപ്പം രസകരമായ ഒരു കുറിപ്പും സച്ചിൻ പങ്കുവെച്ചു. സദ്യയുടെ വിഭവ സമൃദ്ധിയിലും കുടുംബത്തോടൊപ്പമുള്ള സന്തോഷത്തിലും മുഴുകിയതിനാൽ ചിത്രം പങ്കുവെക്കാൻ വൈകിയെന്ന് കുറിച്ച സച്ചിൻ, ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന തന്റെ വളർത്തുനായ 'ബൗൺസറെ' കണ്ടുപിടിക്കാൻ ആരാധകർക്കായി ചലഞ്ചും നൽകി. ബൗൺസറെ കണ്ടുപിടിക്കുന്നവർക്ക് അധികമായി മധുരം നൽകുമെന്നാണ് സച്ചിന്റെ തമാശ.

മേശയ്ക്കടിയിൽ ഒളിച്ചിരിക്കുന്ന ബൗൺസറിന്റെ ചിത്രം നിമിഷനേരം കൊണ്ടാണ് ആരാധകർക്കിടയിൽ തരംഗമായത്. കുടുംബവും സദ്യയും നാലുകാലുള്ള ഒരു അതിഥിയും ചേർന്നപ്പോൾ ഓണാഘോഷം ഗംഭീരമായെന്നും ബൗൺസർ ചിത്രത്തിലെ താരം തന്നെയാണെന്നും ആരാധകർ കമന്റ് ചെയ്തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home