ad
Deshabhimani

ഐപിഎല്ലിൽ പന്തെറിഞ്ഞ് അർജുൻ; സച്ചിന്റെ അഭിനന്ദന പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ

sachin

Photo Credit: Social Media

വെബ് ഡെസ്ക്

Published on May 24, 2026, 01:38 PM | 1 min read

ലക്‌നൗ: ഐപിഎൽ 2026-ൽ മകൻ അർജുൻ ടെൻഡുൽക്കറുടെ അരങ്ങേറ്റത്തിന് പിന്നാലെ വികാരനിർഭരമായ കുറിപ്പുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ലഖ്‌നൗ സൂപ്പർ ജയന്റ്സിനായി കളത്തിലിറങ്ങിയ അർജുന്റെ പ്രകടനത്തെയും, അവസരത്തിനായി കാത്തിരുന്ന മാസങ്ങളിലെ അദ്ദേഹത്തിന്റെ ക്ഷമയെയും സച്ചിൻ എക്‌സിലൂടെ അഭിനന്ദിച്ചു. ഈ കുറിപ്പ് ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.


സീസണിലെ അവസാന മത്സരത്തിലാണ് ലഖ്‌നൗ മാനേജ്‌മെന്റ് അർജുനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ ടീം പരാജയപ്പെട്ടെങ്കിലും, ബൗളിംഗിൽ മികച്ച പ്രകടനമാണ് അർജുൻ കാഴ്ചവെച്ചത്.


താൻ എറിഞ്ഞ നാല് ഓവറിൽ 36 റൺസ് മാത്രം വിട്ടുകൊടുത്ത് പ്രഭ്‌സിമ്രാൻ സിങ്ങിന്റെ നിർണ്ണായക വിക്കറ്റും താരം സ്വന്തമാക്കി. ടീമിലെ മറ്റ് ബൗളർമാരെ അപേക്ഷിച്ച് മികച്ച ഇക്കോണമി റേറ്റ് (9) നിലനിർത്താൻ അർജുന് സാധിച്ചത് ശ്രദ്ധേയമായി.


മകന്റെ കരിയറിലെ ഈ സുപ്രധാന നിമിഷത്തിൽ സച്ചിൻ പങ്കുവെച്ച വാക്കുകൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ക്രിക്കറ്റ് കഴിവിനെ മാത്രം ആശ്രയിക്കുന്ന ഒന്നല്ലെന്നും, ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ടെന്നും സച്ചിൻ ഓർമ്മിപ്പിച്ചു.


അവസരം ലഭിക്കാൻ സീസൺ അവസാനിക്കുന്നത് വരെ കാത്തിരുന്നപ്പോഴും അർജുൻ പുലർത്തിയ പോസിറ്റീവ് മനോഭാവത്തെയും, കഠിനാധ്വാനത്തെയും സച്ചിൻ പ്രത്യേകം പ്രശംസിച്ചു. കാലുകൾ എപ്പോഴും ഭൂമിയിൽ ഉറപ്പിച്ചുനിർത്തണമെന്ന ഉപദേശത്തോടെയാണ് സച്ചിൻ കുറിപ്പ് അവസാനിപ്പിച്ചത്.


മുംബൈ ഇന്ത്യൻസിൽ നിന്ന് ട്രേഡ് വഴി ലഖ്‌നൗ സൂപ്പർ ജയന്റ്സിലെത്തിയ ശേഷമുള്ള അർജുന്റെ ആദ്യ ഐപിഎൽ സീസണാണിത്. ടീം പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും, അവസാന മത്സരത്തിൽ ലഭിച്ച അവസരം അർജുൻ പരമാവധി മുതലെടുത്തു. ഭാവിയിൽ ടീമിലെ സ്ഥിരം സാന്നിധ്യമാകാൻ ഈ പ്രകടനം അർജുന് വലിയ ആത്മവിശ്വാസം നൽകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home