Deshabhimani

print edition റൺ മഴ തുടരും; ഇന്ത്യ x വിൻഡീസ് മൂന്നാം ട്വന്റി20 ഇന്ന്‌

India vs West Indies
വെബ് ഡെസ്ക്

Published on Oct 11, 2026, 01:39 AM | 1 min read

ഇൻഡോർ : റാഞ്ചിയിലെ റണ്ണൊഴുക്ക്‌ തുടരാൻ ഇൻഡോറും. ഇന്ത്യ–വെസ്‌റ്റിൻഡീസ്‌ ട്വന്റി20 ക്രിക്കറ്റ്‌ പരന്പരയിലെ മൂന്നാം മത്സരമാണ്‌ ഇന്ന്‌ ഇൻഡോറിൽ. റാഞ്ചിയിൽ നടന്ന രണ്ടാം മത്സരത്തിൽ ആറ്‌ വിക്കറ്റിന്റെ തകർപ്പൻ ജയം നേടിയ വിൻഡീസ്‌ പരന്പരയിൽ 1–1ന്‌ ഒപ്പമെത്തി. അഞ്ച്‌ മത്സരങ്ങളാണ്‌ പരന്പരയിൽ. ആദ്യ കളി ഇന്ത്യ ജയിച്ചിരുന്നു. റാഞ്ചിയിൽ ഇരു ടീമുകളും കൂടി അടിച്ചെടുത്തത്‌ 38.3 ഓവറിൽ 501 റണ്ണാണ്‌. ഇതിൽ 352ഉം ബ‍ൗണ്ടറികളിലൂടെ. ഇന്നും ബ‍ൗളർമാർക്ക്‌ പിച്ചിൽ ഗുണം ലഭിക്കില്ലെന്ന്‌ സൂചന. ഇൻഡോറിൽ ചെറിയ ബ‍ൗണ്ടറികളാണ്‌.


സ്‌പിന്നർമാർ തിളങ്ങാത്തതാണ്‌ ഇന്ത്യയെ കുഴയ്‌ക്കുന്നത്‌. രണ്ടാം മത്സരത്തിൽ മഞ്ഞുവീഴ്‌ചയും ബ‍ൗളിങ്‌ നിരയെ ബാധിച്ചു. അക്‌സർ പട്ടേൽ വഴങ്ങിയത്‌ 3.3 ഓവറിൽ 63 റണ്ണാണ്‌. കുൽദീപ്‌ യാദവ്‌ നാലോവറിൽ 53ഉം. അഞ്ചാം ബ‍ൗളറായി ഉപയോഗിക്കുന്ന മീഡിയം പേസർ ശിവം ദുബെയുടെ പ്രകടനവും മോശമാണ്‌. റാഞ്ചിയിൽ പേസർ മായങ്ക്‌ യാദവ്‌ പവർപ്ലേയിൽ നേടിയ മൂന്ന്‌ വിക്കറ്റാണ്‌ ബ‍ൗളിങ്‌ നിരയ്‌ക്ക്‌ ആകെ ഓർക്കാനുള്ളത്‌. പവർപ്ലേക്ക്‌ പുറത്ത്‌ ഒരു വിക്കറ്റ്‌ കിട്ടിയത്‌ കുൽദീപിന്‌ മാത്രം.


ടീമിൽ ഇന്ന്‌ മാറ്റങ്ങൾക്ക്‌ സാധ്യതയുണ്ട്‌. ശിവം ദുബെയ്‌ക്ക്‌ പകരം മറ്റൊരു ഓൾ റ‍ൗണ്ടർ നിതീഷ്‌ കുമാർ റെഡ്ഡിയെ കളിപ്പിച്ചേക്കും. ദുബെ റാഞ്ചിയിൽ ബാറ്ററെന്ന രീതിയിലും മോശം പ്രകടനമായിരുന്നു. ബാറ്റിങ്‌ നിരയിൽ സഞ്‌ജു സാംസൺ താളം കണ്ടെത്തിയത്‌ ടീമിന്‌ ഉ‍ൗർജം പകർന്നു. ക‍ൗമാരതാരം വൈഭവ്‌ സൂര്യവംശിക്ക്‌ ഇന്നും അവസരം കിട്ടാൻ സാധ്യതയില്ല.


കൂറ്റൻ സിക്‌സറുകൾ പറത്താൻ കഴിവുള്ള സംഘമാണ്‌ വിൻഡീസിന്റേത്‌. അവസാന മത്സരത്തിൽ 20 സിക്‌സറുകളാണ്‌ നേടിയത്‌. ക്യാപ്‌റ്റൻ ഷായ്‌ ഹോപ്‌ ഏകദിനത്തിലെ മിന്നും പ്രകടനം തുടരുകയാണ്‌. അവസാന കളിയിൽ 45 പന്തിൽ സെഞ്ചുറിയടിച്ചാണ്‌ ഹോപ്‌ ജയം പൂർത്തിയാക്കിയത്‌. ഷെർഫ-ാനെ റു-ഥെർഫോർഡിന്റെ പ്രകടനവും നിർണായകയമായി. ഇൻഡോറിലും മഞ്ഞ് പ്രധാന ഘടമാകും. ടോസ്‌ കിട്ടുന്ന ടീം ബ‍ൗളിങ്‌ തെരഞ്ഞെടുത്തേക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home