ad
Deshabhimani

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു
വെബ് ഡെസ്ക്

Published on Apr 18, 2026, 05:41 PM | 1 min read

ബംഗളൂരു : ഐപിഎല്ലിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് ഇന്ന് ചരിത്ര നിമിഷം. ഒരു പ്രത്യേക വേദിയിൽ നൂറ് ഐപിഎൽ മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ ടീം എന്ന അപൂർവ്വ നേട്ടം ടീം സ്വന്തമാക്കി. ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഇന്ന് നടക്കുന്ന പോരാട്ടത്തിലാണ് ഈ നേട്ടം, വേദികളുടെ കണക്കിൽ ആർസിബിക്ക് തൊട്ടുപിന്നിലുള്ളത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ കെകെആർ ഇതുവരെ 98 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. നിലവിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് വിജയവുമായി എട്ട് പോയിന്റ് നേടിയ ടീം പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.


ആർസിബി താരങ്ങൾക്കും ആരാധകർക്കും ചിന്നസ്വാമി സ്റ്റേഡിയം ഒരു വികാരമാണ്. കഴിഞ്ഞ വർഷത്തെ കിരീടാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചിരുന്നു. ഈ സംഭവത്തെ തുടർന്ന് സുരക്ഷാ ആശങ്കകൾ ഉയർന്നിരുന്നെങ്കിലും, കർശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ മത്സരങ്ങൾ നടക്കുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home