Deshabhimani

print edition ഐപിഎൽ ട്വന്റി20 ക്രിക്കറ്റ്; രോഹിത്‌ ശർമ മുംബൈ ക്യാപ്‌റ്റനായേക്കും

Rohit.jpg
വെബ് ഡെസ്ക്

Published on Oct 14, 2026, 12:00 AM | 1 min read

മുംബൈ: രോഹിത്‌ ശർമ മുംബൈ ഇന്ത്യൻസ്‌ ക്യാപ്‌റ്റൻ സ്ഥാനത്തേക്ക്‌ തിരിച്ചെത്തിയേക്കും. അടുത്ത സീസൺ ഐപിഎൽ ക്രിക്കറ്റിൽ രോഹിത്‌ മുംബൈയെ നയിക്കുമെന്നാണ്‌ സൂചന. ഓൾ റ‍ൗണ്ടർ ഹാർദിക്‌ പാണ്ഡ്യയാണ്‌ നിലവിലെ ക്യാപ്‌റ്റൻ. കഴിഞ്ഞ സീസണിൽ മുംബൈ ഒന്പതാം സ്ഥാനത്തായിരുന്നു അവസാനിപ്പിച്ചത്‌.


ടീമിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്‌റ്റനായാണ്‌ രോഹിതിനെ വിലയിരുത്തുന്നത്‌. അഞ്ച്‌ തവണ കിരീടം നൽകി. 2013, 2015, 2017, 2019, 2020 വർഷങ്ങളിലായിരുന്നു നേട്ടം. 2024ൽ ക്യാപ്‌റ്റൻ സ്ഥാനത്തുനിന്ന്‌ മാറ്റി. ഹാർദിക്കിന്‌ ചുമതല നൽകി. പക്ഷേ, ഹാർദിക്കിന്‌ കീഴിൽ ആദ്യ സീസൺ അവസാന സ്ഥാനത്തായി.


2025ൽ പ്ലേ ഓഫ്‌ കളിച്ചെങ്കിലും ഫൈനലിലേക്ക്‌ മുന്നേറിയില്ല. 2020നുശേഷം ഒരിക്കൽപ്പോലും ഫൈനലിൽ കടക്കാനായിട്ടില്ല.

അതേസമയം, ഹാർദിക്‌ അടുത്ത സീസണിൽ രാജസ്ഥാൻ റോയൽസിൽ ചേർന്നേക്കുമെന്ന്‌ റിപ്പോർട്ടുകളുണ്ട്‌. രാജസ്ഥാൻ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ മുംബൈ നോട്ടമിട്ടിട്ടുണ്ട്‌.


നാൽപ്പതുകാരനായ രോഹിത്‌ മുംബൈയുടെ ദീർഘകാല പദ്ധതികളില്ല. ജയ്‌സ്വാളിനെയാണ്‌ പിൻഗാമിയായി പ്രതീക്ഷിക്കുന്നത്‌.

തിലക്‌ വർമ, സൂര്യകുമാർ യാദവ്‌ എന്നിവരും പട്ടികയിലുണ്ട്‌. കഴിഞ്ഞ സീസണിൽ ഹാർദികിന്‌ കളിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സൂര്യകുമാറാണ്‌ ടീമിനെ നയിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home