ad
Deshabhimani

print edition രോഹിതിന്‌ 
സെഞ്ചുറി

Rohit Sharma.jpg

ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിയ രോഹിത്‌ ശർമ

വെബ് ഡെസ്ക്

Published on Jul 20, 2026, 12:22 AM | 1 min read

ലോർഡ്‌സ്‌: ലോർഡ്‌സിൽ ആദ്യ സെഞ്ചുറിയുമായി രോഹിത്‌ ശർമ എല്ലാ വിമർശങ്ങളെയും തല്ലിത്തകർത്തു. ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിന ക്രിക്കറ്റ്‌ മത്സരത്തിൽ മുൻ ക്യാപ്‌റ്റൻ 34–ാം സെഞ്ചുറി കണ്ടെത്തി.


ജയിക്കാൻ 388 റൺ വേണ്ടിയിരുന്ന ഇന്ത്യ 31 ഓവറിൽ 206 റണ്ണെടുത്തു. ഒടുവിൽ വിവരം കിട്ടുമ്പോൾ രോഹിത്‌ 85 പന്തിൽ 102 റണ്ണുമായി ക്രീസിലുണ്ട്‌. വിരാട്‌ കോഹ്‌ലിയാണ്‌ (20) കൂട്ട്‌. ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ 77 റണ്ണെടുത്തു.


ഇംഗ്ലണ്ട്‌ നിശ്ചിത 50 ഓവറിൽ മൂന്ന്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 387 റണ്ണാണെടുത്തത്‌. അവസാന പത്തോവറിൽ 126 റണ്ണടിച്ചുകൂട്ടി. ടോസ്‌ നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്‌ ഓപ്പണർമാരായ ബെൻ ഡക്കറ്റും (141) ജേക്കബ്‌ ബെത്തലും (91) മികച്ച തുടക്കമാണ്‌ നൽകിയത്‌.


ഇ‍ൗ കൂട്ടുകെട്ട്‌ ഒന്നാം വിക്കറ്റിൽ 192 റണ്ണടിച്ചു. ബെത്തലിന്റെ വിക്കറ്റ്‌ നഷ്‌ടമായെങ്കിലും ജോ റ‍ൂട്ടിനെ (74*) കൂട്ടുപിടിച്ച്‌ ഡക്കറ്റ്‌ സ്‌കോർ ഉയർത്തി. തുടർച്ചയായി ആറാമത്തെ ഇന്നിങ്സിലാണ്‌ റ‍ൂട്ട്‌ അർധ സെഞ്ചുറി നേടുന്നത്‌. ഇ‍ൗ നേട്ടം കൈവരിക്കുന്ന ആദ്യ ഇംഗ്ലീഷ്‌ താരമാണ്‌.


ക്യാപ്‌റ്റൻ ഹാരി ബ്രൂക്ക്‌ (14) വേഗം മടങ്ങിയെങ്കിലും അഞ്ചാമനായെത്തിയ ജോസ്‌ ബട്‌ലറുടെ വെടിക്കെട്ട്‌ ബാറ്റിങ്ങ്‌ ഇംഗ്ലണ്ടിനെ കൂറ്റൻ സ്‌കോറിലെത്തിച്ചു. ബട്‌ലർ 13 പന്തിൽ 41 റണ്ണെടുത്തു. ഇന്ത്യൻ ബ‍ൗളർമാരിൽ പ്രസിദ്ധ്‌കൃഷ്‌ണക്ക്‌ രണ്ട്‌ വിക്കറ്റുണ്ട്‌. ഗുർണൂർ ബ്രാർ 10 ഓവറിൽ 97 റൺ വഴങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home