ad
Deshabhimani

രോഹിത് ഉടൻ മടങ്ങിയെത്തില്ല; പരിക്കിനെക്കുറിച്ച് വ്യക്തമാക്കി ഹാർദിക് പാണ്ഡ്യ

Rohit Hardik

രോഹിത് ശർമ്മ (ഇടത്) ഹാർദിക് പാണ്ഡ്യ (വലത്) (Photo Credit India Times)

വെബ് ഡെസ്ക്

Published on Apr 30, 2026, 08:50 AM | 1 min read

മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് മുൻ നായകൻ രോഹിത് ശർമയുടെ മടങ്ങിവരവിനായി ആരാധകർ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് നായകൻ ഹാർദിക് പാണ്ഡ്യ. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ നിർണായക മത്സരത്തിന് മുന്നോടിയായി ടോസ് വേളയിലാണ് പാണ്ഡ്യ രോഹിത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യക്തമാക്കിയത്. രോഹിത് ശർമ പൂർണമായി കായികക്ഷമത വീണ്ടെടുക്കാൻ ഇനിയും സമയം ആവശ്യമാണെന്ന് ഹാർദിക് പറഞ്ഞു.


രോഹിത് തിരിച്ചെത്താൻ ഇനിയും കാത്തിരിക്കേണ്ടി വരും. അദ്ദേഹം കഠിനമായി പരിശ്രമിക്കുന്നുണ്ടെങ്കിലും മത്സരത്തിന് സജ്ജമാകേണ്ട നിലവാരത്തിലേക്ക് എത്തിയിട്ടില്ല. കായികക്ഷമത വീണ്ടെടുക്കേണ്ടത് അനിവാര്യമാണ്, ഹാർദിക് വ്യക്തമാക്കി. ഹാംസ്ട്രിംഗിനേറ്റ പരിക്ക് മൂലം കഴിഞ്ഞ കുറച്ച് മത്സരങ്ങളായി രോഹിത് ടീമിന് പുറത്താണ്. സ്വന്തം തട്ടകമായ വാംഖഡെയിൽ താരം തിരിച്ചെത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും, പരിക്ക് പൂർണ്ണമായും ഭേദമാകാതെ താരത്തെ കളിപ്പിക്കേണ്ടതില്ലെന്നാണ് മാനേജ്‌മെന്റ് തീരുമാനം.


ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിലും രോഹിത് കളിച്ചിരുന്നില്ല. സീസണിൽ ഇതുവരെ എട്ട് മത്സരങ്ങൾ കളിച്ച മുംബൈയ്ക്ക് വെറും രണ്ട് ജയം മാത്രമാണ് സ്വന്തമാക്കാനായത്. ആറ് തോൽവികളുമായി പോയിന്റ് പട്ടികയിൽ പിന്നിലായ ടീമിന് മുൻ നായകന്റെ അഭാവം വലിയ തിരിച്ചടിയാണ് നൽകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home