ad
Deshabhimani

ഇതാരാ സൂപ്പർമാനോ! ശ്രേയസിന്റെ മാസ്മരിക ക്യാച്ചിൽ ഞെട്ടിത്തരിച്ച് രോഹിതും സൂര്യകുമാറും, വീഡിയോ വൈറൽ

Rohit Sharma Suryakumar Yadav viral reaction on shreyas iyer catch

ശ്രേയസ് അയ്യരുടെ ക്യാച്ച് കാണുന്ന രോഹിത് ശർമയും സൂര്യകുമാർ യാദവും (ഇടത്), ഹർദിക് പാണ്ഡ്യയുടെ ഷോട്ട് ബൗണ്ടറി ലൈനിൽനിന്ന് കൈക്കലാക്കുന്ന ശ്രേയസ് അയ്യർ (വലത്)

വെബ് ഡെസ്ക്

Published on Apr 17, 2026, 12:06 PM | 1 min read

മുംബൈ: ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തിരിക്കുകയാണ് പഞ്ചാബ്‌ കിങ്സ്. ക്വിന്റൺ ഡി കോക്കിന്റെ (60 പന്തിൽ 112*) സെഞ്ചുറിയുടെ ബലത്തിൽ മുംബൈ ഉയർത്തിയ 196 റൺ വിജയലക്ഷ്യം 21 പന്ത്‌ ബാക്കിനിൽക്കെ അനായാസം മറികടന്നു. ഓപ്പണർ പ്രഭ്‌സിമ്രാൻ സിങ് (39 പന്തിൽ 80*) ക്യാപ്‌റ്റൻ ശ്രേയസ്‌ അയ്യർ (35 പന്തിൽ 66) എന്നിവരാണ്‌ പഞ്ചാബിന്റെ വിജയശിൽപ്പികൾ.


മത്സരത്തിൽ ശ്രേയസ് അയ്യരുടെ ബാറ്റിങ് പ്രകടനത്തിന് പുറമേ ഫീൽഡിങ്ങും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുംബൈ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയുടെ പുറത്താകലിന് വഴിയൊരുക്കിയ ശ്രേയസ് അയ്യരുടെ ക്യാച്ച് ഏറെ വൈറലായി കഴിഞ്ഞു.





മുംബെെയുടെ ബാറ്റിങ്ങിന്റെ 18ാം ഓവറിലാണ് ഈ തകർപ്പൻ ക്യാച്ച് പിറക്കുന്നത്. മാർക്കോ യാൻസൻ എറിഞ്ഞ ഓവറിലെ മൂന്നാം പന്തിൽ ഹാർദിക്കിന്റെ ഷോട്ട് സിക്സറാവുമെന്ന് എല്ലാവരും കരുതി. എന്നാൽ ബൗണ്ടറി ലെെനരികെ ഉയർന്ന് ചാടി പന്ത് പിടിച്ച് ശ്രേയസ് പുറത്തേക്ക് തട്ടി. സേവ്യർ ബാർട്ട്ലെറ്റ് ആ പന്ത് അനായാസം കൈക്കലാക്കിയതോടെ ഹാർദികിന് പവലിയനിലേക്ക് മടങ്ങേണ്ടി വന്നു.


ശ്രേയസിന്റെ മാസ്മരിക പ്രകടനം കണ്ട് അതിശയിക്കുന്ന മുംബൈ താരങ്ങളായ രോഹിത് ശർമയും സൂര്യകുമാർ യാദവും അടക്കമുള്ളവരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ സീസണിലെ മികച്ച ക്യാച്ചുകളിൽ ഒന്നായാണ് ശ്രേയസിന്റെ പ്രകടനത്തെ ക്രിക്കറ്റ് ലോകം നോക്കികാണുന്നത്.





ഫീൽഡിംഗിൽ മാത്രമല്ല ശ്രേയസ് തിളങ്ങിയത്. വെറും 35 പന്തിൽ നിന്ന് 66 റൺസ് അടിച്ചുകൂട്ടിയ അദ്ദേഹം പഞ്ചാബിന് ഉജ്വലമായ ജയവും സമ്മാനിച്ചു.


ഈ സീസണിൽ ഒറ്റ കളിയും തോൽക്കാതെയാണ്‌ പഞ്ചാബിന്റെ മുന്നേറ്റം. അഞ്ച്‌ കളിയിൽ നാലും ജയിച്ച്‌ ഒമ്പത്‌ പോയിന്റായി. ഒരു മത്സരം മഴകാരണം ഉപേക്ഷിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home