ad
Deshabhimani

രോഹിത് 2027 ലോകകപ്പ് കളിക്കണം, പരമ്പരതോറും ഭാവി ചർച്ച വേണ്ട: രഹാനെ

RAHANE
വെബ് ഡെസ്ക്

Published on Aug 09, 2026, 01:25 PM | 1 min read

മുംബൈ: 2027 ഏകദിന ലോകകപ്പിൽ രോഹിത് ശർമ്മയെ ടീമിൽ ഉറപ്പായി ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ. രോഹിത്തിന്റെ പ്രായവും ഫിറ്റ്നസും ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് തുടർച്ചയായി ചർച്ചകൾ നടക്കുന്നതിനിടെയാണ് രഹാനെയുടെ പ്രതികരണം.


2025 ഒക്ടോബറിന് ശേഷം കളിച്ച അവസാന 15 ഏകദിനങ്ങളിൽ രണ്ട് 120+ സ്കോറുകളും നാല് 70+ സ്കോറുകളും നേടിയ രോഹിത്, ഇംഗ്ലണ്ടിനെതിരായ ലോർഡ്സ് ഏകദിനത്തിൽ 138 റൺസ് നേടി വിമർശകർക്ക് മറുപടി നൽകിയിരുന്നു.


ലോർഡ്സിലെ മൂന്നാം ഏകദിനം ഇന്ത്യയ്ക്കായി രോഹിത്തിന്റെ അവസാന മത്സരമായേക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, പരമ്പരതോറും അദ്ദേഹത്തിന്റെ ഭാവി വിലയിരുത്തുന്നതിന് പകരം അടുത്ത ലോകകപ്പിൽ രോഹിത്തിന്റെ സ്ഥാനം സംബന്ധിച്ച് ബിസിസിഐയും ടീം മാനേജ്മെന്റും വ്യക്തമായ തീരുമാനം എടുക്കണമെന്ന് രഹാനെ പറഞ്ഞു.


“രോഹിത് 2027 ലോകകപ്പിൽ കളിക്കുമെന്ന് അദ്ദേഹത്തോട് വ്യക്തമായി പറയണം. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ലോകകപ്പിൽ ഇന്ത്യയ്ക്ക് ആവശ്യമാണ്. പരമ്പരതോറും അദ്ദേഹത്തിന്റെ ഭാവി ചർച്ച ചെയ്യാൻ കഴിയില്ല, അദ്ദേഹത്തിന് 2027 ലോകകപ്പിൽ കളിക്കണമെങ്കിൽ, അദ്ദേഹം കളിക്കണം,” രഹാനെ കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home