ad
Deshabhimani

ഗാലെ ടെസ്റ്റിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഋഷഭ് പന്തിന് യുവരാജിന്റെ ട്രോൾ

Panth

ഋഷഭ് പന്ത്(ഇടത്) ഇൻസ്റ്റഗ്രാം പോസ്റ്റ് (വലത്)| Photo: Social Media

വെബ് ഡെസ്ക്

Published on Aug 19, 2026, 09:54 PM | 1 min read

ന്യൂഡൽഹി : ഗാലെ ടെസ്റ്റിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ ഋഷഭ് പന്തിനെ രസകരമായി ട്രോളി മുൻതാരം യുവരാജ് സിങ്. മത്സരത്തിൽ ഇന്ത്യ 165 റൺസിന്റെ വമ്പൻ ജയം നേടിയതിന് പിന്നാലെയാണ് യുവരാജിന്റെ കമന്റ് ശ്രദ്ധ നേടിയത്. മത്സരത്തിൽ പന്ത് ആദ്യ ഇന്നിങ്സിൽ 39 റൺസെടുത്തപ്പോൾ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ടോപ് സ്കോററായി 66 റൺസെടുത്തു.


"എന്തൊരു കളിക്കാരൻ ആദ്യം 50 മിസ്സ് ചെയ്തു, ഇപ്പോൾ 100ഉം മിസ്സ് ചെയ്തു. അതോ പുട്ടർ ആണോ?" യുവരാജിന്റെ രസകരമായ കമന്റ്. "പാജി, വലിയൊരു ലക്ഷ്യത്തിലേക്ക് എത്തുന്നതിന് മുന്നോടിയായി ചെറിയ ചുവടുകൾ വെച്ച് ആത്മവിശ്വാസം വളർത്തിയെടുക്കുകയാണ്. റൺസ് മെച്ചപ്പെടുത്താനും ശ്രമിക്കുന്നുണ്ട്, കാരണം എപ്പോഴും റൺസിന് വേണ്ടിയല്ലല്ലോ കളിക്കാറുള്ളത്." എന്നായിരുന്നു പന്തിന്റെ മറുപടി.


മത്സരത്തിൽ പന്തിന് പുറമെ കെഎൽ രാഹുൽ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ എന്നിവരും ബാറ്റിങ്ങിൽ നിർണായക സംഭാവന നൽകി. മാൻസ് സുതാറിന്റെ മത്സരത്തിലെ 10 വിക്കറ്റ് നേട്ടമാണ് ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്.


മഴ പലതവണ തടസപ്പെടുത്തിയ മത്സരത്തിലാണ് ഇന്ത്യ 165 റൺസിന്റെ വിജയം സ്വന്തമാക്കിയത്. ന്യൂസിലൻഡിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ പരമ്പരകളിലെ തിരിച്ചടികൾക്ക് ശേഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2025-27 സൈക്കിളിൽ ഇന്ത്യയ്ക്ക് നിർണായകമായ വിജയമാണിത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home