Deshabhimani

print edition രഞ്ജിട്രോഫി ക്രിക്കറ്റ്: ജാർഖണ്ഡ് മികച്ച നിലയിൽ

ranji trophy kerala jharkhand
വെബ് ഡെസ്ക്

Published on Oct 12, 2026, 01:30 AM | 1 min read

ജംഷഡ്പുർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ജാർഖണ്ഡ് ശക്തമായ നിലയിൽ. ഒന്നാം ദിവസം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 289 റണ്ണെടുത്തു. ഓപ്പണർ ശിഖർ മോഹന്റെ സെഞ്ചുറിയാണ് അടിത്തറയായത്. 196 പന്തിൽ 143 റണ്ണെടുത്തു. 18 ഫോറും രണ്ട് സിക്‌സറും നേടി.


ടോസ് നേടി ബാറ്റ് ചെയ്യാനുള്ള ജാർഖണ്ഡിന്റെ തീരുമാനം ശരിവയ്‌ക്കുന്നതുപോലെയായിരുന്നു കളിയുടെ തുടക്കം. ഉത്കർഷ് സിങ്ങും (71) ശരൺദീപ് സിങ്ങും (33) സ്‌കോർ ഉയർത്താൻ സഹായിച്ചു. ശിഖറും ഉത്കർഷും ചേർന്ന് രണ്ടാം വിക്കറ്റിൽ 163 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. ക്യാപ്റ്റൻ വിരാട്‌ സിങ്ങും (12) ആദിത്യ ചന്ദ്രേഷ് സിങ്ങുമാണ് (5) ക്രീസിൽ. കേരളത്തിനായി അഞ്ച് വിക്കറ്റും നേടിയത് സ്‌പിന്നർമാരാണ്. വൈശാഖ് ചന്ദ്രൻ മൂന്നും ജലജ് സക്‌സേന രണ്ടും വിക്കറ്റെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home