Deshabhimani

രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് കൂറ്റൻ സ്കോർ

Ranji Trophy Jharkhand VS KERALA.jpg
വെബ് ഡെസ്ക്

Published on Oct 12, 2026, 06:06 PM | 1 min read

ജംഷഡ്പുർ: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ കൂറ്റൻ സ്കോർ ഉയർത്തി ജാർഖണ്ഡ്. മൂന്ന് പേർ സെഞ്ചുറിയുമായി തിളങ്ങിയപ്പോൾ ജാർഖണ്ഡ് ആദ്യ ഇന്നിങ്സിൽ 587 റൺസാണ് അടിച്ച് കൂട്ടിയത്. ക്യാപ്റ്റൻ വിരാട് സിങ് (108), ശിഖർ മോഹൻ‌ (143), ആദിത്യ സിങ് (147) എന്നിവരാണ് സെഞ്ചുറിയുമായി ടീമിനെ നയിച്ചത്. കേരളത്തിന് വേണ്ടി വൈശാഖ് ചന്ദ്രൻ അഞ്ച് വിക്കറ്റ് വീഴ്ത്തി.


അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 289 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ജാർഖണ്ഡ് കരുതലോടെ ഇന്നിങ്സ് മുന്നോട്ടു നീക്കി. ക്യാപ്റ്റൻ വിരാട് സിങ്ങും ആദിത്യ സിങ്ങും ചേർന്ന് 80 റൺസ് മാത്രമാണ് ആദ്യ സെഷനിൽ കൂട്ടിച്ചേർത്തത്. കേരള ക്യാപ്റ്റൻ വിഷ്ണു വിനോദ് ബൗളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ചായയ്ക്ക് പിരിയും മുൻപ് ആദിത്യയും വിരാട് സിങ്ങും തങ്ങളുടെ സെഞ്ചുറികൾ പൂർത്തിയാക്കി.


സ്കോർ 506ൽ നിൽക്കെ വിരാട് സിങ്ങിനെ സച്ചിൻ ബേബിയുടെ കൈകളിലെത്തിച്ച് വൈശാഖ് ചന്ദ്രനാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്. ക്യാച്ചോടെ സച്ചിൻ ബേബി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നൂറ് ക്യാച്ചുകളെന്ന അപൂ‍ർവ്വ നേട്ടവും സ്വന്തമാക്കി. വൈകാതെ ആദിത്യ സർവാടെയുടെ പന്തിൽ ക്ലീൻ ബൗൾഡായി. തുടർന്നെത്തിയ സാഹിൽ രാജ് (19), മനീഷി (20), സുശാന്ത് മിത്ര (18) എന്നിവർ വേ​ഗത്തിൽ പുറത്തായി. കേരളത്തിന് വേണ്ടി വൈശാഖ് ചന്ദ്രൻ അഞ്ചും ജലജ് സക്സേന മൂന്നും ആദിത്യ സർവാടെ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home