ad
Deshabhimani

print edition രാജസ്ഥാൻ എറിഞ്ഞിട്ടു

rajasthan royals
വെബ് ഡെസ്ക്

Published on Apr 23, 2026, 01:37 AM | 1 min read

ലഖ്‌ന‍ൗ : ചെറിയ സ്‌കോറിന്‌ പുറത്തായിട്ടും രാജസ്ഥാൻ റോയൽസ്‌ വിജയം എറിഞ്ഞുനേടി. ലഖ്‌ന‍ൗ സൂപ്പർ ജയന്റ്‌സിനെതിരെ 40 റൺ ജയം. ഐപിഎൽ ക്രിക്കറ്റിൽ ആദ്യം ബാറ്റ്‌ ചെയ്‌ത രാജസ്ഥാൻ 20 ഓവറിൽ നേടിയത്‌ ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 159 റൺ. ലഖ്‌ന‍ൗവിന്റെ മറുപടി 18 ഓവറിൽ 119 റണ്ണിന്‌ അവസാനിച്ചു.


ജയിക്കാവുന്ന സ്‌കോർ ആയിട്ടും ലഖ്‌ന‍ൗ ബാറ്റർമാർക്ക്‌ റണ്ണടിക്കാനായില്ല. ഓപ്പണർ മിച്ചെൽ മാർഷ്‌ (55) മാത്രമാണ്‌ പൊരുതിനിന്നത്‌. ക്യാപ്‌റ്റൻ ഋഷഭ്‌ പന്ത്‌, ആയുഷ്‌ ബദൊനി, എയ്‌ദൻ മാർക്രം എന്നിവർ റണ്ണെടുക്കാതെ പുറത്തായി. രാജസ്ഥാനുവേണ്ടി ജോഫ്ര ആർച്ചെർ മൂന്ന്‌ വിക്കറ്റ്‌ നേടി. നന്ദ്രേ ബർഗറും ബ്രിജേഷ്‌ ശർമയും രണ്ട്‌ വിക്കറ്റ്‌ വീതം നേടി.


യശസ്വി ജയ്‌സ്വാളിനെയും വൈഭവ്‌ സൂര്യവംശിയെയും ലഖ്‌ന‍ൗ പേസർമാർ പൂട്ടിയതോടെ ടോസ്‌ നഷ്‌ടപ്പെട്ട്‌ ബാറ്റിങ്ങിന്‌ ഇറങ്ങിയ രാജസ്ഥാന്‌ റണ്ണൊഴുക്കാനായില്ല. ജയ്‌സ്വാൾ 12 പന്തിൽ 22 റണ്ണെടുത്തപ്പോൾ സൂര്യവംശിയുടെ സംഭാവന എട്ട്‌ റൺ. ഓൾറ‍ൗണ്ടർ രവീന്ദ്ര ജഡേജ പുറത്താകാതെ നേടിയ 43 റണ്ണാണ്‌ സ്‌കോർ 150 കടത്തിയത്‌. ശുഭം ദുബെ 19 (11) റണ്ണുമായി കൂട്ടായി. ലഖ്‌ന‍ൗവിനായി ഷമി, പ്രിൻസ്‌ യാദവ്‌, മൊഹ്‌സിൻ ഖാൻ എന്നിവർ രണ്ട്‌ വിക്കറ്റ്‌ നേടി.


ഐപിഎൽ പോയിന്റ്‌ പട്ടിക


ടീം

കളി

ജയം

തോൽവി

പോയിന്റ്‌

പഞ്ചാബ്

6

5

0

11

രാജസ്ഥാൻ

7

5

2

10

ബംഗളൂരു

6

4

2

8

ഹെെദരാബാദ്

7

4

3

8

ഡൽഹി

6

3

3

6

ഗുജറാത്ത്‌

6

3

3

6

മുംബൈ

6

2

4

4

ചെന്നൈ

6

2

4

4

ലഖ്‌ന‍ൗ

7

2

5

4

കൊൽക്കത്ത

7

1

5

3




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home