ad
Deshabhimani

രാഹുൽ ദ്രാവിഡിന് ബിസിസിഐയുടെ പരമോന്നത ബഹുമതി

രാഹുൽ ദ്രാവിഡിന് ബിസിസിഐയുടെ പരമോന്നത ബഹുമതി
വെബ് ഡെസ്ക്

Published on Mar 14, 2026, 04:34 PM | 1 min read

മുംബൈ : ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരവും മുൻ പരിശീലകനുമായ രാഹുൽ ദ്രാവിഡിന് ബിസിസിഐയുടെ പരമോന്നത ബഹുമതി. മുംബൈയിൽ നടക്കുന്ന 'നമൻ അവാർഡ്‌സി'ൽ രാഹുൽ ദ്രാവിഡ്, മിഥാലി രാജ്, റോജർ ബിന്നി എന്നിവർക്ക് 'കേണൽ സി കെ നായിഡു ലൈഫ് ടൈം അച്ചീവ്‌മെൻ്റ്' അവാർഡ് നൽകി ആദരിക്കും.


509 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് കാൽ ലക്ഷത്തിനടുത്ത് റൺസ് നേടിയ ദ്രാവിഡ് അണ്ടർ19, ഇന്ത്യ എ ടീം, ദേശീയ പുരുഷ ടീം എന്നിവയുടെ പരിശീലകനായും പ്രവർത്തിച്ചു.  2024ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടുമ്പോൾ ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു.


മികച്ച അന്താരാഷ്ട്ര ക്രിക്കറ്റർമാർക്കുള്ള 'പോളി ഉംരിഗർ' പുരസ്‌കാരം ശുഭ്മൻ ഗില്ലിനും സ്മൃതി മന്ദാനയ്ക്കും ലഭിക്കും. ഹർഷിത് റാണ, ദീപ്തി ശർമ്മ, ശ്രീ ചരണി എന്നിവരെയും അമ്പയർ ഉല്ലാസ് ഗന്ധേയെയും മുംബൈ ക്രിക്കറ്റ് അസോസിയേഷനെയും ചടങ്ങിൽ ആദരിക്കും.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home