ക്ലാസിക് ഇന്നിങ്സ് അവസാനിപ്പിച്ച് രഹാനെ; വിരമിക്കൽ പ്രഖ്യാപിച്ചു

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം അജിൻക്യ രഹാനെ. ഇന്ത്യയ്ക്കായി 85 ടെസ്റ്റും 90 ഏകദിനവും 20 ട്വന്റി20 മത്സരങ്ങളും കളിച്ചാണ് 38 കാരന്റെ മടക്കം. എല്ലാ ഫോർമാറ്റുകളിലുമായി 8,000-ലധികം റൺസും രഹാനെ സ്വന്തമാക്കിയിട്ടുണ്ട്.
2023ൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇന്ത്യൻ ടീമിനായി കളിച്ചിട്ടില്ല. ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ സജീവമായിരുന്നു. 2024-25 സീസൺ വരെ മുംബൈ ക്രിക്കറ്റ് ടീമിനെ നയിച്ചു. രഹാനെയ്‌ക്കുകീഴിൽ 2023–24 സീസണിൽ മുംബൈ രഞ്ജി ചാമ്പ്യൻമാരായിരുന്നു.










0 comments