Deshabhimani

പ്രഗ്യാൻ ഓജ ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ; രമേഷ് പൊവാർ പുതിയ അംഗം

oja

പ്രഗ്യാൻ ഓജ| Photo:BCCI

വെബ് ഡെസ്ക്

Published on Oct 19, 2026, 04:59 PM | 1 min read

ന്യൂഡൽഹി : ബിസിസിഐ പുരുഷ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാനായി മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജയെ നിയമിച്ചു. അജിത് അഗാർക്കർ കാലാവധി പൂർത്തിയാക്കിയ ഒഴിവിലാണിത്. മുൻ ഇന്ത്യൻ സ്പിന്നർ രമേഷ് പൊവാറിനെ അഞ്ചംഗ സെലക്ഷൻ കമ്മിറ്റിയിലെ പുതിയ അംഗമായും നിയമിച്ചു.


ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി (സിഎസി) അംഗങ്ങളായ അശോക് മൽഹോത്രയും ജതിൻ പരാഞ്ജ്പെയും ബിസിസിഐ ആസ്ഥാനത്ത് നടത്തിയ അഭിമുഖങ്ങൾക്കുശേഷമാണ് പോവാറിനെ ശുപാർശ ചെയ്തത്. ടെസ്റ്റ് മത്സരങ്ങളുടെ എണ്ണമനുസരിച്ചുള്ള സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് ഓജ ചെയർമാനായത്.


പ്രഗ്യാൻ ഓജ (ചെയർമാൻ) ശിവ് സുന്ദർ ദാസ് എന്നിവരെ കൂടാതെ ആർപി സിങ്, അജയ് ഗാത്ര, രമേഷ് പൊവാർ എന്നിവരാണ് പുതിയ സെലക്ഷൻ കമ്മിറ്റിയിലുണ്ട്.


2023 ജൂലൈയിൽ ചെയർമാനായി ചുമതലയേറ്റ അജിത് അഗാർക്കറുടെ കാലാവധി ഒക്ടോബർ 4ന് അവസാനിച്ചിരുന്നു. അഗാർക്കറുടെ നേതൃത്വത്തിൽ ഇന്ത്യ 2024ലെയും 2026ലെയും ട്വന്റി20 ലോകകപ്പുകളും 2025ലെ ചാമ്പ്യൻസ് ട്രോഫിയും നേടി. രണ്ട് ഏഷ്യാ കപ്പ് കിരീടങ്ങളും തുടർച്ചയായ രണ്ട് ഏഷ്യൻ ഗെയിംസ് സ്വർണവും ഈ സ്വന്തമാക്കി. ഇന്ത്യൻ ക്രിക്കറ്റിന്റെ വിജയകരമായ കാലഘട്ടത്തിൽ അഗാർക്കർ നൽകിയ സംഭാവനകളെയും പ്രതിബദ്ധതയെയും ബിസിസിഐ അഭിനന്ദിച്ചു.


2025 സെപ്റ്റംബറിൽ ബിസിസിഐയുടെ 94-ാമത് വാർഷിക പൊതുയോഗത്തിലാണ് മുൻ ഇടംകൈയൻ സ്പിന്നറായ ഓജയെ പുരുഷ സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. മുൻ ഇന്ത്യൻ പേസർ ആർപി സിങ്ങും അന്ന് കമ്മിറ്റിയിലെത്തിയിരുന്നു. ഒരു വർഷത്തിലേറെ കമ്മിറ്റി അംഗമായി പ്രവർത്തിച്ച ശേഷമാണ് ഓജ ചെയർമാനാകുന്നത്. ഇന്ത്യക്കായി 24 ടെസ്റ്റുകളും 18 ഏകദിനങ്ങളും ആറ് ട്വന്റി20 മത്സരങ്ങളും ഓജ കളിച്ചിട്ടുണ്ട്.


ഇന്ത്യൻ വനിതാ ടീമിന്റെ മുൻ പരിശീലകനായ രമേഷ് പൊവാറിന് അന്താരാഷ്ട്ര ക്രിക്കറ്റിലും പരിശീലനരംഗത്തും അനുഭവസമ്പത്തുണ്ട്. ഇന്ത്യക്കായി രണ്ട് ടെസ്റ്റുകളും 31 ഏകദിനങ്ങളും കളിച്ച അദ്ദേഹം ഇന്ത്യൻ വനിതാ ടീമിന്റെ മുഖ്യപരിശീലകനായും മുംബൈ, ഗുജറാത്ത് ടീമുകളുടെ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ ബൗളിങ് പരിശീലകനായും സേവനമനുഷ്ഠിച്ചു. പോവാറിന്റെ പരിശീലനകാലത്ത് ഇന്ത്യൻ വനിതാ ടീം ഏഷ്യാ കപ്പ് കിരീടവും കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡലും നേടിയിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home